ഗായകന്റെ കരുതൽ; ആരാധകർക്ക് നിരാശ! ഇന്ത്യ-പാക് സംഘർഷത്തിൽ അരിജിത് സിംഗ് ഷോ മാറ്റിവച്ചു

 
Arijit Singh performing on stage.
Arijit Singh performing on stage.

Photo Credit: Instagram/ Arijit Singh

  • അബുദാബിയിലെ മെയ് ഒൻപതിലെ പരിപാടി മാറ്റി.

  • പുതിയ തീയതികൾ പിന്നീട് അറിയിക്കും.

  • ടിക്കറ്റ് തുക മടക്കി നൽകും.

  • ആരാധകരുടെയും ജീവനക്കാരുടെയും സുരക്ഷ പ്രധാനം.

  • 'സമീപകാല സംഭവവികാസങ്ങൾ' കാരണമെന്ന് സംഘാടകർ.

  • ആരാധകർ പുതിയ തീയതിക്കായി കാത്തിരിക്കുന്നു.

ദുബൈ: (KVARTHA) പ്രശസ്ത ഗായകൻ അരിജിത് സിംഗ് മെയ് ഒൻപതിന് അബുദാബിയിൽ നടത്താനിരുന്ന തൻ്റെ സംഗീത പരിപാടി മാറ്റിവച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് വിവിധ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തു. 

നേരത്തെ ചെന്നൈയിൽ നടത്താനിരുന്ന സംഗീത പരിപാടിയും റദ്ദാക്കിയതിന് പിന്നാലെയാണ് അബുദാബിയിലെ യാസ് ഐലൻഡിലെ ഇത്തിഹാദ് അരീനയിൽ നടത്താനിരുന്ന പരിപാടിയും മാറ്റിവയ്ക്കുന്നത്. സംഗീത പരിപാടി ഉടൻതന്നെ പുനഃക്രമീകരിക്കുമെന്നും പുതിയ തീയതികൾ പിന്നീട് അറിയിക്കുമെന്നും അരിജിത് സിംഗ് തൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി. ഈ വിഷമകരമായ സാഹചര്യത്തിൽ തൻ്റെ ആരാധകർ കാണിച്ച ക്ഷമയ്ക്കും പിന്തുണയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. 

ടിക്കറ്റ് ഉടമകൾക്ക് ആവശ്യമെങ്കിൽ ടിക്കറ്റിൻ്റെ മുഴുവൻ തുകയും റീഫണ്ട് ചെയ്യാൻ അപേക്ഷിക്കാവുന്നതാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. സംഘർഷാവസ്ഥ കണക്കിലെടുത്ത് ആരാധകരുടെയും അണിയറ പ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് പരിപാടി മാറ്റിവയ്ക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചതായി രിപ്പോർട്ടിലുണ്ട്. 

എന്നാൽ ‘സമീപകാല സംഭവവികാസങ്ങൾ’ കാരണമാണ് പരിപാടി മാറ്റിവയ്ക്കുന്നതെന്ന് ടീം അരിജിത് സിംഗ് ലൈവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച അറിയിപ്പിൽ പറയുന്നു. എന്നാൽ, എന്താണ് ഈ ‘സമീപകാല സംഭവവികാസങ്ങൾ’ എന്ന് സംഘാടകർ കൃത്യമായി വ്യക്തമാക്കിയിട്ടില്ല. ഈ അറിയിപ്പിൽ സംഘർഷത്തെക്കുറിച്ച് പരാമർശവുമില്ല.

അരിജിത് സിംഗിൻ്റെ സംഗീത പരിപാടിക്കായി കാത്തിരുന്ന ആരാധകർക്ക് ഈ അറിയിപ്പ് നിരാശ നൽകിയിട്ടുണ്ട്. എന്നാൽ, പുതിയ തീയതിക്കായി അവർ കാത്തിരിക്കുകയാണ്.

 ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. സുഹൃത്തുക്കളിലേക്കും ഷെയർ ചെയ്യുക.

Article Summary: Arijit Singh postponed his Abu Dhabi concert scheduled for May 9th due to escalating India-Pakistan tensions, following a similar cancellation in Chennai. New dates will be announced later, and ticket refunds are available. Fans express disappointment.

#ArijitSingh, #ConcertPostponed, #IndiaPakistanTensions, #AbuDhabi, #MusicNews, #FanDisappointment
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia