'നിങ്ങള്‍ മാസ്‌ക് ധരിച്ചിരിക്കുകയാണോ അതോ നിങ്ങളുടെ താടിയാണോ?'; ഉപരാഷ്ട്രപതിയുടെ ചോദ്യത്തിന് സുരേഷ് ഗോപി നല്‍കിയ മറുപടി വൈറല്‍, വീഡിയോ

 



ന്യൂഡെല്‍ഹി: (www.kvartha.com 25.03.2022) രാജ്യസഭയില്‍ പുതിയ മേകോവറില്‍ എത്തിയ സുരേഷ് ഗോപിയോട് നിങ്ങള്‍ മാസ്‌ക് ധരിച്ചിരിക്കുകയാണോ അതോ അത് നിങ്ങളുടെ താടിയാണോയെന്ന് ഉപരാഷ്ട്രപതി. സഭാ അധ്യക്ഷന്റെ സുരേഷ് ഗോപിയുടെ പുതിയ ലുകിലുള്ള സംശയം സൈബര്‍ ഇടങ്ങളില്‍ വൈറലാകുകയാണ്. 

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ സംശയത്തിന് താരം വളരെ രസകരമായി മറുപടിയും നല്‍കുന്നുണ്ട്. സുരേഷ് ഗോപിയുടെ താടി കണ്ടപ്പോള്‍ സംശയം തോന്നിയിട്ടാണ് 'ഇത് മാസ്‌ക് ആണോ അതോ താടിയാണോ' എന്ന് ഉപരാഷ്ട്രപതി ചോദിച്ചത്. 'താടിയാണ് സാര്‍, ഇതെന്റെ പുതിയ സിനിമയ്ക്ക് വേണ്ടി' എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

'നിങ്ങള്‍ മാസ്‌ക് ധരിച്ചിരിക്കുകയാണോ അതോ നിങ്ങളുടെ താടിയാണോ?'; ഉപരാഷ്ട്രപതിയുടെ ചോദ്യത്തിന് സുരേഷ് ഗോപി നല്‍കിയ മറുപടി വൈറല്‍, വീഡിയോ


സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'പാപ്പന്‍'. ചിത്രത്തില്‍ മാത്യൂസ് പാപ്പന്‍ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. മകന്‍ ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഏറെ കാലങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. സൂപര്‍ ഹിറ്റായ 'പൊറിഞ്ചു മറിയം ജോസി'ന് ശേഷമുള്ള ജോഷിയുടെ ക്രൈം ത്രിലര്‍ ചിത്രമാണ് 'പാപ്പന്‍'.

സണ്ണി വെയ്ന്‍, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. 'കെയര്‍ ഓഫ് സൈറാ ബാനു' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ആര്‍ ജെ ഷാനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.

 


Keywords:  News, National, India, New Delhi, Suresh Gopi, Actor, Cine Actor, MP, Questioned, Viral, Social Media, Entertainment,  Are you wearing a mask or is it your beard? Suresh Gopi's reply to Vice President goes viral 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia