(www.kvartha.com 22.02.2016) ഒരാള്‍ ബോളിവുഡിലെ സ്വപ്ന സുന്ദരന്‍, മറ്റൊരാള്‍ ബോളിവുഡ് താരറാണിയെന്ന വിശേഷണത്തിന് ഉടമ. പക്ഷേ ഇരുവരും ജോഡികളായൊരു ചിത്രം ഇതുവരെ സംഭവിച്ചില്ല. പറഞ്ഞുവരുന്നത് ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ദീപിക പദുക്കോണിനെക്കുറിച്ചും വെള്ളാരം കണ്ണുകളുള്ള സുന്ദരന്‍ ഹൃത്വിക് റോഷനെക്കുറിച്ചുമാണ്.
പല മുന്‍നിര നായകന്മാര്‍ക്കൊപ്പവും അഭിനയിച്ചെങ്കിലും ദീപിക ഹൃത്വിക്കിന്റെ നായികയായി ഇതുവരെ എത്തിയിരുന്നില്ല. ഇപ്പോഴിതാ കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ഹൃത്വിക്കും ദീപ്‌സും ആദ്യമായി ഒന്നിക്കുമെന്നാണ് കേള്‍ക്കുന്നത്. കബീര്‍ ഖാന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹൃത്വിക്കും ദീപികയും ബോളിവുഡിലെ രണ്ടു മികച്ച താരങ്ങളാണ്. ആര്‍ക്കാണ് അവര്‍ക്കൊപ്പമൊരു ചിത്രമൊരുക്കാന്‍ താത്പര്യമില്ലാത്തത്. ഇരുവരും വളരെ വലിയ താരങ്ങള്‍. ഇവര്‍ക്കൊപ്പം ഒരു സിനിമയൊരുക്കുകയെന്നത് വളരെയിഷ്ടമുള്ള കാര്യമാണ്. പക്ഷേ ഇതിനു പറ്റിയ തിരക്കഥ ഇപ്പോള്‍ കൈയിലില്ല. അതുകൊണ്ട് അങ്ങനെയൊരു ചിത്രം എപ്പോള്‍ സംഭവിക്കുമെന്നു പറയാനാവില്ലെന്നും പറയുന്നു കബീര്‍ ഖാന്‍.
ഫാന്റമാണ് കബീര്‍ ഖാന്റേതായി ഒടുവില്‍ തിയെറ്ററിലെത്തിയ ചിത്രം. ദീപികയാവട്ടെ ഇപ്പോള്‍ ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ തിരക്കിലും. ട്രിപ്പിള്‍ എക്‌സിന്റെ സീക്വലായ ട്രിപ്പിള്‍ എക്‌സ് ദി റിട്ടേണ്‍ ഒഫ് സാന്‍ഡര്‍ കേജിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.
SUMMARY: Speculations are rife that director Kabir Khan is planning to cast Hrithik Roshan and Deepika Padukone in his next film. On his part, Kabir prefers to neither confirm or deny the speculations.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.