Movie | അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ: യുട്യൂബ് കാലഘട്ടത്തിൽ ചർച്ചയാകുന്ന പഴയൊരു ചിത്രം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

/ സോണി കല്ലറയ്ക്കൽ

(KVARTHA) അധികം പരസ്യ കോലാഹലങ്ങളൊന്നുമില്ലാതെ 1986ൽ റിലീസ് ചെയ്ത സിനിമയായിരുന്നു അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ. മമ്മൂട്ടിയായിരുന്നു നായകനെങ്കിലും ഈ സിനിമ വലിയ കോലാഹലങ്ങളൊന്നും ഇല്ലാതെ ആരാരുമറിയാതെ കടന്നുപോകുകയായിരുന്നു. പിന്നീട് 2005നു ശേഷം വീഡിയോ സി ഡി പുറത്തിറങ്ങിയപ്പോഴാണ് പലരിലേക്കും ചിത്രം എത്തിപ്പെട്ടത്. മമ്മൂട്ടിയെ കൂടാതെ അശോകൻ, നെടുമുടി വേണു, രാമചന്ദ്രൻ, ജഗതി ശ്രീകുമാർ, റഷീദ്, അച്ചൻകുഞ്ഞ്, കുഞ്ഞാണ്ടി, തിലകൻ, കൊതുകു നാണപ്പൻ, നൂഹു, പൂജപ്പുര രാധാകൃഷ്ണൻ, ഗോമതി, ഉണ്ണിമേരി, സൂര്യ, സുകുമാരി തുടങ്ങിയവർ ഈ ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നു.

Movie | അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ: യുട്യൂബ് കാലഘട്ടത്തിൽ ചർച്ചയാകുന്ന പഴയൊരു ചിത്രം

 സുകുമാരിയുടെയും ജഗതി ശ്രീകുമാറിന്റെയും പ്രകടനങ്ങൾ ഏറ്റവും മികച്ചുനിന്നു ഈ സിനിമയിൽ. അത് ഇന്ന് ഈ സിനിമ കാണുന്നവർക്ക് മനസ്സിലാകും. മമ്മൂട്ടിയുടെ ഒക്കെ ആദ്യകാലത്തെ സിനിമയായിരുന്നു ഇത്. ഒപ്പം പത്മരാജൻ എന്ന സംവിധായകൻ്റെ കരവിരുതാൽ മെനഞ്ഞെടുത്ത ഒരു വിത്യസ്ത സിനിമയും ആണ്. സിരകളിൽ ലഹരി നുരഞ്ഞു പതയുമ്പോൾ സുഖാനുഭൂതിയുടെ പുതിയ പാന്ഥാവുകൾ തേടി അവർ യാത്രതിരിച്ചു. എത്തിപ്പെട്ടത് ദുരൂഹതകൾ നിറഞ്ഞ ഒരു അതിശയ ലോകത്ത്. വിചിത്ര സ്വഭാവക്കാരായ കുറെ മനുഷ്യരെ അവർ കണ്ടു. ഉല്ലാസത്തിന്റെയും അഭിരാമത്തിന്റെയും അസുലഭ മുഹൂർത്തങ്ങൾക്കൊടുവിൽ അവരിലേക്ക് അശാന്തിയുടെ രക്തരൂക്ഷിതമായ കാർമേഘങ്ങൾ പെയ്തിറങ്ങി.

അഭ്രപാളികളിൽ നറുവസന്തം ചമച്ച കാവ്യഗന്ധർവൻ പത്മരാജൻ രചനയും സംവിധാനവും നിർവഹിച്ച അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ എന്ന ചലച്ചിത്രം പ്രമേയത്തിലെ വ്യത്യസ്തതയും ആഖ്യാനത്തിലെ ചടുലതയും കൊണ്ട് ക്ലാസിക് തലത്തിലേക്കുയർന്നു. സുപ്രിയയുടെ ബാനറിൽ ഹരി പോത്തനാണ് ഈ സിനിമ നിർമ്മിച്ചത്. 1983ലെ കൂടെവിടെ കഴിഞ്ഞപ്പോഴേ ചിത്രീകരിച്ചതാണെങ്കിലും ഏറെക്കാലം പെട്ടിയിലിരുന്നതിനുശേഷമാണ് ഈ സിനിമ പുറത്തിറങ്ങിയത്. അതുകൊണ്ട് അക്കാലത്ത് ഈ സിനിമ അധികം ശ്രദ്ധിക്കപ്പെട്ടില്ല എന്നതാണ് വാസ്തവം. എന്നാൽ കൂടെവിടെ ഒരു തരംഗമായിരുന്നു.

മമ്മൂട്ടി, റഹ്‌മാൻ, സുഹാസിനി എന്നിവരായിരുന്നു കൂടെവിടെയിലെ പ്രധാന താരങ്ങൾ. റഹ് മാൻ ആദ്യമായി സിനിമയിലേയ്ക്ക് വന്ന ചിത്രം കൂടിയാണ് കൂടെവിടെ. അതുകൊണ്ടും ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ താരങ്ങൾ ഏറെയുണ്ടായിട്ടും വന്നതും പോയതും ഒരുപോലെ നടന്ന സിനിമയായിരുന്നു പത്മരാജൻ്റെ അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ. ഇന്ന് വളരെയധികം പേർ യൂട്യുബിൽ കാണുന്ന ചിത്രം കൂടിയാകുന്നു അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ.

പത്മരാജൻ സിനിമകൾ ശ്രദ്ധിക്കുന്നവരാണ് അധികവും ഈ ചിത്രവും കാണാൻ ശ്രമിക്കുന്നത്. പത്മരാജൻ സിനിമകൾ എന്നത് സിനിമകളെപ്പറ്റി പഠിക്കുന്നവർക്ക് ഒരു യൂണിവേഴ്സിറ്റി തന്നെയാണ്. അതുകൊണ്ട് പത്മരാജൻ ജീവിച്ചിരുന്നതിനെക്കാൾ അധികം മരിച്ചശേഷം ഈ സിനിമയും ഒരുപാട് ചർച്ചയാകുന്നുണ്ട്.

Keywords: News, Msalayalam News, Movie, Entertainment, Malayalam News, Arappatta Kettiya Gramathil, Arappatta Kettiya Gramathil, Malayalam Movie 


Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script