15 ദിവസം കൊണ്ട് 100 മില്യണ്‍ പിന്നിട്ട് വിജയ് ഗാനം; റൗഡി ബേബിയെ പിന്തള്ളി പുതിയ റെകോര്‍ഡിട്ട് 'അറബിക് കുത്'
Feb 27, 2022, 15:28 IST
ചെന്നൈ: (www.kvartha.com 27.02.2022) റൗഡി ബേബിയെ പിന്തള്ളി പുതിയ റെകോര്‍ഡിട്ട് 'അറബിക് കുത്'. വിജയ് ചിത്രം ബീസ്റ്റിലെ 'അറബിക് കുത്' എന്ന ഗാനം ഫെബ്രുവരി 14 ന് പ്രണയദിനത്തിലാണ് റിലീസ് ചെയ്തത്. ഇതിന് പിന്നാലെ ഗാനം സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.
ഇപ്പോഴിതാ തെന്നിന്‍ഡ്യയില്‍ പുതിയ റെകോര്‍ഡിട് ഇട്ടിരിക്കുകയാണ് അറബിക് കുത്. ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ വ്യൂ ലഭിക്കുന്ന വീഡിയോ ഗാനം എന്ന റെകോര്‍ഡാണ് സ്വന്തമാക്കിയിരിക്കുന്നത്. 15 ദിവസം കൊണ്ടാണ് പാട്ട് 100 മില്യണ്‍ പിന്നിട്ടിരിക്കുന്നത്.
ധനുഷ് ചിത്രം മാരി 2 വിലെ റൗഡി ബേബി എന്ന ഗാനത്തിന്റെ റെകോര്‍ഡാണ് അറബിക് കുത് മറികടന്നത്. 18 ദിവസം കൊണ്ടായിരുന്നു റൗഡി ബേബി 100 മില്യണ്‍ പിന്നിട്ടത്. 53 ദിവസം കൊണ്ട് 100 മില്യണ്‍ പിന്നിട്ട വിജയ് ചിത്രം തന്നെയായ മാസ്റ്ററിലെ വാത്തി കമ്മിംഗാണ് മൂന്നാം സ്ഥാനത്ത്.
അനിരുദ്ധ് രവിചന്ദറും ജോനിക ഗാന്ധിയും ചേര്‍ന്ന് ആലപിച്ച അറബിക് കുതിന് വരികളെഴുതിയത് ശിവകാര്‍ത്തികേയനായിരുന്നു. അനിരുദ്ധ് തന്നെയായിരുന്നു ഗാനത്തിന് സംഗീതം നല്‍കിയത്. അറബിക് സ്റ്റൈല്‍ മ്യൂസിക്, വരികള്‍ എന്നിവക്കൊപ്പം തമിഴ് ബീറ്റുകള്‍ മിക്സ് ചെയ്ത് ഒരുക്കിയാണ് ഗാനം ഒരുക്കിയത്.
പൂജ ഹെഗ്‌ഡേയും വിജയ് ഉം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബീസ്റ്റ്. മലയാളി താരങ്ങളായ അപര്‍ണാ ദാസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. ഏപ്രില്‍ 14നാണ് ചിത്രത്തിന്റെ റിലീസ്.
Keywords: News, National, India, Chennai, Entertainment, Vijay, Business, Finance, YouTube, Arabic kuth holds the record for the fastest 100 million views video song in South India
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.