Kuhu Kuhu | കണ്ണുകളില്‍ നിറയെ സംഗീതം: പുതിയ ആല്‍ബവുമായി ഖദീജ റഹ് മാൻ; പോസ്റ്റര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ച് എ ആര്‍ റഹ് മാൻ
May 5, 2022, 17:03 IST
ചെന്നൈ: (www.kvartha.com) പുതിയ ആല്‍ബവുമായി ഖദീജ റഹ് മാൻ വീണ്ടുമെത്തി. 'കുഹു കുഹു' എന്നാണ് ഗാനത്തിന് പേരിട്ടിരിക്കുന്നത്. ഖദീജയുടെ കണ്ണുകള്‍ മാത്രം ഉള്‍പെടുന്ന തരത്തിലാണ് പോസ്റ്റര്‍ മനോഹരമായി തയ്യാറാക്കിയിരിക്കുന്നത്.
മകളുടെ ആല്‍ബത്തിന്റെ പോസ്റ്റര്‍ എ ആര്‍ റഹ് മാൻ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചു. ഖദീജയുടെ സഹോദരനും ഗായകനുമായ എ ആര്‍ അമീനും ആശംസകള്‍ അറിയിച്ചിട്ടുണ്ട്. രജനികാന്ത് നായകനായ എന്തിരനിലെ പുതിയ മനിതാ എന്ന ഗാനം ആലപിച്ചാണ് ഖദീജ പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്.
അടുത്തിടെ ഖദീജയെ തേടി രാജ്യാന്തര പുരസ്‌കാരവും എത്തിയിരുന്നു. മികച്ച അനിമേറ്റഡ് സംഗീത വീഡിയോയ്ക്കുള്ള ഇന്റര്‍നാഷനല്‍ സൗന്‍ഡ് ഫ്യൂചര്‍ പുരസ്‌കാരമാണ് ഖദീജയ്ക്ക് ലഭിച്ചത്. 'ഫരിശ്തോ' എന്ന വീഡിയോയ്ക്കാണ് പുരസ്‌കാരം. ഖദീജയുടെ ആദ്യ സംഗീതസംരംഭം കൂടിയാണിത്. 'ഫരിശ്തോ'യുടെ സംഗീതസംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത് റഹ് മാൻ തന്നെയാണ്. മുന്ന ശൗകത്ത് അലിയുടേതായിരുന്നു രചന.
ബൂര്‍ഖ ധരിച്ച് പുറത്തിറങ്ങുന്ന ഖദീജയെ എഴുത്തുകാരി തസ്ലിമ നസ്‌റിന്‍ പരിഹസിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഖദീജയുടെ ബൂര്‍ഖ അസ്വസ്ഥപ്പെടുത്തുന്നുവെന്നായിരുന്നു തസ്ലിമ നസ്‌റിന്റെ പരാമര്‍ശം. എന്ത് ധരിക്കണമെന്നത് തന്റെ തെരഞ്ഞെടുപ്പാണെന്ന് ഖദീജയും പ്രതികരിച്ചിരുന്നു. വിവാദത്തില്‍ പ്രതികരണവുമായി എ ആര്‍ റഹ് മാനും രംഗത്തെത്തി. മകള്‍ എന്ത് ധരിക്കണമെന്നുള്ളത് അവളുടെ ഇഷ്ടമാണെന്നായിരുന്നു റഹ് മാൻ പറഞ്ഞത്.
Keywords: News,National,India,chennai,Social-Media,Entertainment,A.R Rahman, Daughter,instagram, AR Rahman share daughter Khatija Rahman's new album Kuhu Kuhu
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.