AR Rahman | 'എത്ര കൂടുതല്‍ അതിലേക്ക് നോക്കുന്നോ അത്ര കൂടുതല്‍ അത് വികൃതമാക്കുന്നു'; റീമിക്‌സ് സംസ്‌കാരം പാട്ടുകളെ തകര്‍ക്കുന്നുവെന്ന് എ ആര്‍ റഹ്മാന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മുംബൈ: (www.kvartha.com) റീമിക്‌സ് സംസ്‌കാരം പാട്ടുകളെ വിചിത്രവും വികൃതവുമാക്കുന്നുവെന്ന് പ്രശസ്ത സംഗീതജ്ഞന്‍ എ ആര്‍ റഹ്മാന്‍. അതിലൂടെ പാട്ട് ആദ്യമായി ചെയ്ത സംഗീത സംവിധായകന്റെ ഉദ്ദേശ്യലക്ഷ്യം തന്നെ വികൃതമാക്കിപ്പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. എത്ര കൂടുതല്‍ അതിലേക്ക് നോക്കുന്നോ അത്ര കൂടുതല്‍ അത് വികൃതമാവുകയാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 
Aster mims 04/11/2022

ഇന്‍ഡ്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റീമിക്‌സ് സംസ്‌കാരത്തോടുള്ള തന്റെ അതൃപ്തി അദ്ദേഹം പ്രകടിപ്പിച്ചത്. റീമിക്‌സ്, ഒറിജിനില്‍ പതിപ്പ് കേള്‍ക്കുന്നവരെ നിരാശരാക്കുന്നു. റീമിക്‌സ് സംസ്‌കാരത്തോട് തനിക്ക് താല്‍പ്പര്യമില്ലെന്നും മറ്റൊരാളുടെ സൃഷ്ടികള്‍ ഉപയോഗിക്കുന്നതില്‍ താന്‍ വളരെ അസന്തുഷ്ടനാണെന്നും എആര്‍ റഹ്മാന്‍ പറഞ്ഞു.

AR Rahman | 'എത്ര കൂടുതല്‍ അതിലേക്ക് നോക്കുന്നോ അത്ര കൂടുതല്‍ അത് വികൃതമാക്കുന്നു'; റീമിക്‌സ് സംസ്‌കാരം പാട്ടുകളെ തകര്‍ക്കുന്നുവെന്ന് എ ആര്‍ റഹ്മാന്‍


'എത്ര കൂടുതല്‍ ഞാന്‍ അതിലേക്ക് നോക്കുന്നോ, അത്ര കൂടുതല്‍ അത് വികൃതമാവുകയാണ്. ആ പാട്ട് സൃഷ്ടിച്ച സംഗീത സംവിധായകന്റെ ഉദ്ദേശ്യലക്ഷ്യവും വികൃതമാവുകയാണ്. ആളുകള്‍ പറയും, അത് പുനര്‍വിഭാവനം ചെയ്യുന്നതാണെന്ന്. പുനര്‍വിഭാവനം ചെയ്യാന്‍ നിങ്ങള്‍ ആരാണ്. മറ്റൊരാള്‍ ചെയ്ത പാട്ടുകളെടുക്കുമ്പോള്‍ ഞാന്‍ വളരെ ജാഗരൂകനാവാറുണ്ട്. നിങ്ങള്‍ വളരെ ബഹുമാനത്തോടെ വേണം അതിനെ സമീപിക്കാം. അതൊരു ഗ്രേ ഏരിയ ആണ്. അത് പരിഹരിക്കപ്പെടേണ്ടതുണ്ട്. കഴിഞ്ഞ ദിവസം, ഞങ്ങള്‍ക്ക് ഒരു തെലുങ്ക് സംഗീത പരിപാടിയുണ്ടായിരുന്നു. അപ്പോള്‍ നിര്‍മാതാക്കള്‍ പറഞ്ഞു, നിങ്ങള്‍ (മണി രത്‌നവും എ ആര്‍ റഹ്മാനും) ചെയ്ത എല്ലാ പാട്ടുകളും ഇപ്പോഴും വളരെ പുതുമയുള്ളതായി തോന്നുന്നു. കാരണം, അത് ഡിജിറ്റല്‍ മാസ്റ്ററിങ്ങ് ചെയ്തതാണ്. ആ പാട്ടുകള്‍ക്ക് ഇപ്പോഴും മേന്മയുണ്ട്. എല്ലാവരും ഇഷ്ടപ്പെടുന്നുമുണ്ട്.'- റഹ്മാന്‍ പറഞ്ഞു.


Keywords:  News,National,India,Mumbai,Entertainment,Music Director,A.R Rahman,Top-Headlines, AR Rahman calls remix culture 'distorted, weird'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia