വികി കൗശല്‍- കത്രീന കെയ്ഫ് വിവാഹം; നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് അനുഷ്‌ക ശര്‍മ
Dec 10, 2021, 10:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 10.12.2021) ആരാധകരും സമൂഹമാധ്യമങ്ങളും കാത്തിരുന്ന വികി കൗശല്‍- കത്രീന കെയ്ഫ് താരവിവാഹം വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള ഹോടെല്‍ സിക്‌സ് സെന്‍സസ് ഫോര്‍ട് ബര്‍വാന എന്ന ആഡംബര റിസോര്‍ടായിരുന്നു വിവാഹവേദി. ഇപ്പോഴിതാ, നവദമ്പതികള്‍ക്ക് ആശംസ നേര്‍ത്ത് രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് നടി അനുഷ്‌ക ശര്‍മ.
നവദമ്പതികളെ അനുമോദിക്കുന്നതിനൊപ്പം, തന്റെ പുതിയ അയല്‍ക്കാരാണ് ഇവര്‍ എന്നും അനുഷ്‌ക പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് അനുഷ്‌ക ഈ കാര്യം അറിയിച്ചത്. കത്രീനയുടെയും വികിയുടെയും പുതിയ വിവാഹ ചിത്രവും അനുഷ്‌ക പങ്കുവച്ചിട്ടുണ്ട്.
'രണ്ടുപേര്‍ക്കും ഒന്നിച്ചുള്ള സന്തോഷ ജീവിതം നേരുന്നു, സ്‌നേഹവും പരസ്പരധാരണയും ഉണ്ടായിരിക്കട്ടെ, ഒപ്പം സന്തോഷമുണ്ട് നിങ്ങള്‍ വിവാഹം കഴിച്ച് പുതിയ വീട്ടിലേക്ക് ഉടന്‍ മാറുന്നതില്‍. നിങ്ങളുടെ വീട്ടില്‍ നടക്കുന്ന മരാമത്ത് പണികളുടെ ശബ്ദം ഇല്ലാതാകുമല്ലോ'- ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ അനുഷ്‌ക പറയുന്നു.
മൂന്ന് ദിവസങ്ങളിലായിട്ടായിരുന്നു വിവാഹാഘോഷങ്ങള്‍. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഹല്‍ദി, സംഗീത് ചടങ്ങുകളിലും വിവാഹത്തിനുമായി 120 അതിഥികളെ മാത്രമാണ് ക്ഷണിച്ചിരുന്നത്. വിവാഹത്തിന് പിന്നാലെ ആദ്യ ചിത്രങ്ങളും വികി കൗശല്‍ പുറത്തുവിട്ടു.
'ഞങ്ങളെ ഈ നിമിഷത്തിലേക്ക് എത്തിച്ച എല്ലാത്തിനോടും ഞങ്ങളുടെ ഹൃദയത്തില്‍ സ്‌നേഹവും നന്ദിയും മാത്രം. ഞങ്ങള്‍ പുതിയൊരു യാത്ര ആരംഭിക്കുന്ന ഈ വേളയില്‍ നിങ്ങള്‍ ഏവരുടെയും സ്‌നേഹാനുഗ്രഹങ്ങള്‍ പ്രതീക്ഷിക്കുന്നു', ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


