മിസ് ഇന്ത്യയായി തമിഴ്നാട്ടുകാരി അനുക്രീതിയെ തെരഞ്ഞെടുത്തു ; ഫസ്റ്റ് റണ്ണറപ്പ് മീനാക്ഷി ചൗധരി
Jun 20, 2018, 12:29 IST
മുംബൈ: (www.kvartha.com 20.06.2018) മിസ് ഇന്ത്യയായി തമിഴ്നാട്ടുകാരി അനുക്രീതിയെ തെരഞ്ഞെടുത്തു. മുംബൈയില്‍ നടന്ന മിസ് ഇന്ത്യ മത്സരത്തിലാണ് പത്തൊമ്പതുകാരിയായ കോളജ് വിദ്യാര്‍ത്ഥിനി അനുക്രീതി വാസ് പട്ടം ചൂടിയത്. അനുക്രീതി നേരത്തെ എഫ് ബി ബി കളേര്‍സ് ഫെമിന മിസ് തമിഴ്നാട് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മിസ് വേള്‍ഡ് മാനുഷി ഛില്ലര്‍, അനുക്രീതിയെ മിസ് ഇന്ത്യ കിരീടമണിയിച്ചു. ഹരിയാനയില്‍നിന്നുള്ള മീനാക്ഷി ചൗധരിയാണ് ഫസ്റ്റ് റണ്ണറപ്പ്. ആന്ധ്ര സ്വദേശി ശ്രേയ റാവു കമവരപ്പ് സെക്കന്‍ഡ് റണ്ണറപ്പായി.
ബോളിവുഡ് സംവിധായകന് കരണ്‍ ജോഹര്‍, നടന് ആയുഷ്മാന്‍ ഖുറാനാ എന്നിവരായിരുന്നു പരിപാടിയുടെ അവതാരകര്‍. പ്രമുഖ ഫാഷന്‍ ഡിസൈനര്‍ ഗൗരവ് ഗുപ്ത, ബോളിവുഡ് താരങ്ങളായ ബോബി ഡിയോള്‍, കുനാല്‍ കപൂര്‍, ടിവി അവതാരക മല്ലിക അറോറാ, ക്രിക്കറ്റ് താരങ്ങളായ ഇര്ഫാന് പഠാന്, കെ. എല്‍. രാഹുല്‍ എന്നിവരടങ്ങിയ വിധിനിര്‍ണ്ണയ സമിതിയാണു വിജയികളെ തെരഞ്ഞെടുത്തത്.

ബോളിവുഡ് താരങ്ങളായ കരീനാ കപൂര്‍, മാധുരി ദീക്ഷിത്, ജാക്വിലിന് ഫെര്‍ണാഡസ് തുടങ്ങിയവരുടെ പ്രകടനങ്ങള്‍ ചടങ്ങിനു മാറ്റു കൂട്ടി. വിവിധ മേഖലകളില്‍നിന്നുള്ള പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Anukreethy Vas From Tamil Nadu Crowned Femina Miss India 2018, Mumbai, News, Mumbai, Entertainment, Student, Student, National.
Keywords: Anukreethy Vas From Tamil Nadu Crowned Femina Miss India 2018, Mumbai, News, Mumbai, Entertainment, Student, Student, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.