പാന്‍ മസാല ബ്രാന്‍ഡുമായുള്ള കരാര്‍ അവസാനിപ്പിച്ച് ബോളിവുഡ് താരം അമിതാഭ് ബചന്‍; കരാറിലൂടെ ലഭിച്ച മുഴുവന്‍ പണവും തിരികെ നല്‍കാനും തീരുമാനം, അഭിനന്ദവുമായി കാന്‍സര്‍ ബാധിതര്‍ക്കായുള്ള സംഘടനകള്‍
Oct 21, 2021, 15:52 IST
ADVERTISEMENT
മുംബൈ: (www.kvartha.com 21.10.2021) പാന്‍ മസാല ബ്രാന്‍ഡുമായുള്ള കരാര്‍ അവസാനിപ്പിച്ച് കരാറിലൂടെ ലഭിച്ച മുഴുവന്‍ പണവും തിരികെ നല്‍കാനും തീരുമാനിച്ച് ബോളിവുഡ് താരം അമിതാഭ് ബചന്‍. ഇതിന് പിന്നാലെ കാന്‍സര്‍ ബാധിതര്‍ക്കായുള്ള സംഘടനകള്‍ ബചനെ അഭിനന്ദിച്ചു.
താന്‍ കരാറിലേര്‍പ്പെട്ട കമ്പനിയുടെ മറ്റൊരു ഉത്പന്നമായ പാന്‍ മസാലയുടെ പരസ്യത്തില്‍ തന്റെ മുഖം ഉപയോഗിച്ചത് അറിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കരാറില്‍ നിന്ന് ബചന്‍ പിന്‍മാറിയത്. യുവാക്കള്‍ പുകയിലയ്ക്ക് അടിമകളാവാതിരിക്കാന്‍ കമ്പനിയുമായുള്ള കരാറില്‍ നിന്ന് പിന്മാറണമെന്ന് പുകയില വിരുദ്ധ സംഘടനകള്‍ നേരത്തെ ബചനോട് ആവശ്യപ്പെട്ടിരുന്നു.

ബചന്‍ അറിയാതെയാണ് അദ്ദേഹത്തെ പാന്‍ മസാല പരസ്യത്തില്‍ ഉള്‍പെടുത്തിയതെന്ന് മനസിലാക്കുന്നുവെന്ന് ആക്റ്റിവിസ്റ്റുകള്‍ പ്രതികരിച്ചു. പൊതുജനാരോഗ്യം പരിഗണിച്ചുള്ള പെട്ടെന്നുള്ള തിരുത്തല്‍ നടപടിയെ അഭിനന്ദിക്കുന്നു. മറ്റുള്ള സെലിബ്രിറ്റികളും പിന്തുടരേണ്ട മാതൃകയാണിതെന്ന് കത്തില്‍ ഒപ്പിട്ട ആക്റ്റിവിസ്റ്റുകള്‍ പറഞ്ഞു.
മൗത് ഫ്രെഷ്‌നറുകള്‍ വില്‍കുന്ന കമ്പനികള്‍ രഹസ്യമായി പാന്‍ മസാലകള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് ഇന്‍ഡ്യന്‍ കാന്‍സര്‍ സൊസൈറ്റി, സലാം ബോംബെ തുടങ്ങിയ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.