വിവാദ ട്വിറ്റര്‍ പോസ്റ്റ്: ബോളിവുഡ് താരം ദിയ മിര്‍സ ഒടുവില്‍ മാപ്പുപറഞ്ഞു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുബൈ: (www.kvartha.com 24.03.2016) ഹോളി ആഘോഷത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ ബോളിവുഡ് താരം ദിയ മിര്‍സ ഒടുവില്‍ മാപ്പുപറഞ്ഞു. ട്വിറ്ററില്‍ നടത്തിയ അഭിപ്രായ പ്രകടനത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത ഭാഷയിലുള്ള പ്രതികരണങ്ങള്‍ നേരിടേണ്ടിവന്നതോടെയാണ് ഫേസ്ബുക്കിലൂടെ മാപ്പുപറഞ്ഞ് താരം തലയൂരിയത്.

'നമ്മള്‍ ഇന്ന് ജീവിക്കുന്ന കാലത്തിന്റെ വിരോധാഭാസം: വരള്‍ച്ചയെ തുടര്‍ന്ന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും ഹോളി ആഘോഷത്തിനായി ജനങ്ങള്‍ വെള്ളം പാഴാക്കുകയും ചെയ്യുന്നു, എന്നെ ഹിന്ദു വിരോധി എന്ന് വിളിക്കൂ..' എന്നായിരുന്നു ട്വിറ്ററില്‍ താരം കുറിച്ചത്.

വിവാദ ട്വിറ്റര്‍ പോസ്റ്റ്: ബോളിവുഡ് താരം ദിയ മിര്‍സ ഒടുവില്‍ മാപ്പുപറഞ്ഞു
നിരവധി റിട്വീറ്റുകളും മറുപടികളുമാണ് ദിയയുടെ പ്രതികരണത്തിന് ലഭിച്ചത്. പ്രതിഷേധം ശക്തമായതോടെ ഫേസ്ബുക്കിലെത്തിയ താരം ഒടുവില്‍ മാപ്പു പറഞ്ഞ് തലയൂരുകയായിരുന്നു. ഒരു ഇന്ത്യക്കാരി എന്ന നിലയില്‍ താന്‍ എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്നുവെന്ന് ഖേദ പ്രകടനത്തില്‍ ദിയ വ്യക്തമാക്കി.

Keywords: Mumbai, Twitter, Facebook, National, Bollywood, Actress, Entertainment.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia