ലെഗ് പീസ് ഇല്ലേയെന്ന് കമന്റ്; 'സൈബര്‍ സദാചാര ആങ്ങള'യ്ക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി അന്നബെന്‍
Sep 17, 2020, 12:39 IST
കൊച്ചി: (www.kvartha.com 17.09.2020) മോഡേണ്‍ ലുക്കിലുള്ള ഫോട്ടോ പങ്കുവെച്ച അനശ്വര രാജന് സോഷ്യല്‍ മീഡിയയില്‍ സദാചാര ആക്രമണം നേരിട്ടിരുന്നു. ഇതിന് പിന്നാലെ താരത്തെ പിന്തുണച്ച് വന്ന ക്യാംപെയ്നാണ് 'വീ ഹാവ് ലെഗ്സ്'. ഇതിന്റെ ഭാഗമായി ചിത്രം പങ്കുവച്ച അന്ന ബെന്നിനും 'സൈബര്‍ സദാചാര ആങ്ങള'യുടെ വിമര്‍ശനം. എന്നാല്‍ അന്ന കുറിക്കുകൊള്ളുന്ന മറുപടി തന്നെ നല്കുന്നു.

'ലെഗ് പീസ് ഇല്ലേ' എന്ന ചോദ്യത്തിന് ഹാന്‍ഡ് പീസ് മതിയോ എന്നാണ് അന്നയുടെ മറുപടി. മറുപടി നല്കിയ അന്നയ്ക്ക് പിന്തുണയുമായി നിരവധി ആളുകളാണ് രംഗത്തുവന്നത്. നേരത്തെ അനശ്വരയ്ക്കു നേരിട്ട സൈബര്‍ ആക്രമണത്തില്‍ പിന്തുണച്ച് കാലുകള്‍ കാണിക്കുന്ന ചിത്രവുമായി അന്നയും രംഗത്തുവന്നിരുന്നു. അന്ന പങ്കുവച്ച പുതിയ ചിത്രത്തിനു താഴെയാണ് വിമര്ശകന് ഇങ്ങനെയൊരു കമന്റുമായി എത്തിയത്.
അന്നയെ കൂടാതെ റിമ കല്ലിങ്കല്‍, അഹാന കൃഷ്ണ, അനാര്‍ക്കലി മരയ്ക്കാര്‍, നസ്രിയ നസിം, രജിഷ വിജയന് തുടങ്ങിയ യുവ മലയാള നടിമാര്‍ 'വീ ഹാവ് ലെഗ്സ്' ക്യാംപെയ്നിന്റെ ഭാഗമായി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.
നടിമാര്‍ക്ക് പിന്തുണയുമായി നടന് ഹരീഷ് പേരടിയും ചിത്രം പോസ്റ്റ് ചെയ്തിരുന്നു. സിനിമാലോകത്തിനു പുറത്തും 'വീ ഹാവ് ലെഗ്സ്' കാമ്പെയ്നിന് പിന്തുണയേറെയുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.