'രേണുവിനെ ഉപദ്രവിക്കരുത്, മറിച്ചെങ്കിൽ നിങ്ങൾ തോൽക്കും'; അസുഖത്തോട് പൊരുതുന്ന രേണു സുധിക്ക് പിന്തുണയുമായി നടൻ അനീഷ് രവി

 
Actor Aneesh Ravi and Renu Sudhi.

Photo Credit: Facebook/ Aneesh Ravi

ADVERTISEMENT

● കൊല്ലം സുധിയുമായുള്ള സൗഹൃദത്തെക്കുറിച്ചും രേണുവിന്റെ പോരാട്ടവീര്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
● പ്രതിസന്ധികളിൽ തളരാതെ വളർന്ന മരമാണ് രേണു എന്ന് അനീഷ് രവി.
● പൂർണ്ണ ആരോഗ്യവതിയായി തിരിച്ചുവരാൻ പ്രാർത്ഥനകളോടെ കാത്തിരിക്കുന്നു.

(KVARTHA) അർബുദ രോഗത്തോട് പോരാടുന്ന അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്ക് പിന്തുണയുമായി നടൻ അനീഷ് രവി. കോട്ടയം മെഡിക്കൽ കോളജിൽ കീമോതെറാപ്പി ആരംഭിച്ച രേണുവിനെ സോഷ്യൽ മീഡിയയിലൂടെ നിരന്തരം കുറ്റപ്പെടുത്തുന്നവർക്കെതിരെ ശക്തമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. ഉപകാരം ചെയ്തില്ലെങ്കിലും അവരെ ഉപദ്രവിക്കരുതെന്നും, ഇന്നലെ പെയ്ത മഴയിലോ കാറ്റിലോ ആടിയുലയുന്ന മരമല്ല അവളെന്നും അനീഷ് രവി തൻ്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

Aster mims 04/11/2022

സുധിയുമായുള്ള സൗഹൃദം

സ്റ്റാർ മാജിക് പരിപാടിയുടെ ചിത്രീകരണത്തിനിടെയാണ് കൊല്ലം സുധിയുമായി താൻ കൂടുതൽ അടുക്കുന്നതെന്ന് അനീഷ് രവി ഓർമ്മിക്കുന്നു. ചിത്രീകരണത്തിൻ്റെ ഇടവേളകളിൽ സുധി തൻ്റെ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ പങ്കുവെച്ചിരുന്നു. പെട്ടെന്നായിരുന്നു സുധിയുടെ വിയോഗം ഏവരെയും തേടിയെത്തിയത്. സുധിയുടെ മരണത്തിന് പിന്നാലെ രേണു അനുഭവിച്ച സൈബർ ആക്രമണങ്ങളെക്കുറിച്ചും അദ്ദേഹം കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. പരിഹാസവും കുറ്റപ്പെടുത്തലും അധിക്ഷേപവും കൊണ്ടാണ് ആ കുട്ടിയെ ആളുകൾ വളർത്തിയത്. ആദ്യം ഒന്നുലഞ്ഞെങ്കിലും പിന്നീട് തളരാതെ മണ്ണിൽ ആഴത്തിൽ വേരുറപ്പിച്ച് വളർന്ന ഒരു ചെടിയായി രേണു മാറിയെന്ന് അദ്ദേഹം പറഞ്ഞു.

ഉപദ്രവിക്കരുത്, പ്രാർത്ഥനകളോടെ കാത്തിരിക്കുന്നു

സ്വന്തം സന്തോഷത്തിന് വേണ്ടി ഒരാൾ ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവരെ ബാധിക്കുന്നില്ലെങ്കിൽ എന്തിനാണ് അവരെ ടാർഗറ്റ് ചെയ്യുന്നതെന്ന് അനീഷ് രവി ചോദിക്കുന്നു. മറ്റുള്ളവരുടെ സങ്കടങ്ങൾ ഷെയർ ചെയ്ത് വിശാലമനസ്കരാകുന്ന സമൂഹത്തിൻ്റെ ഇരട്ടത്താപ്പിനെയും അദ്ദേഹം വിമർശിച്ചു. വിധി വീണ്ടും ക്രൂരനായി പെരുമാറുമ്പോൾ രേണു മറ്റൊരു വലിയ വെല്ലുവിളിയാണ് നേരിടുന്നത്. 

അവരെ ഉപദ്രവിക്കാൻ ശ്രമിച്ചാൽ നിങ്ങൾ തോൽക്കുകയേ ഉള്ളൂവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചികിത്സയുടെ ഭാഗമായുള്ള വേദനകളെ തരണം ചെയ്ത് പൂർണ്ണ ആരോഗ്യവതിയായി തിരികെ വരാൻ പ്രാർത്ഥനകളോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനീഷ് രവിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

പ്രിയപ്പെട്ട …

രേണു സുധി ….

സ്റ്റാർ മാജിക് ന്റെ ഷൂട്ട് നടക്കുന്നതിനിടയിലാണ്

കൊല്ലം സുധിയുമായി ഞാൻ കൂടുതൽ അടുക്കുന്നത്….

ഇടയ്ക്കെപ്പോഴൊക്കെയോ ഷൂട്ട് കഴിഞ്ഞു നിൽക്കുമ്പോ അദ്ദേഹത്തെ കൂട്ടി നാട്ടിലേയ്ക്ക് പോകാനായി വരുന്ന കുടുംബത്തെയും കാണാറൂണ്ടായിരുന്നു …

ഷൂട്ടിങ്ങിന്റെ

ഇടവേളകളൽ ചിലപ്പോഴൊക്കെ

ജീവിതത്തിലെ പല പ്രശ്നങ്ങളെ കുറിച്ചും ബുദ്ധിമുട്ടുകളെ കുറിച്ചുമൊക്കെ

അദ്ദേഹം എന്നോട് പങ്കു വെയ്ക്കൂമായിരുന്നു …

ഓരോ ദിവസം കഴിയും തോറും സുധി അണ്ണനുമായി ഞാൻ അടുത്തു കൊണ്ടേയിരുന്നു…

പെട്ടെന്നാണ് നമ്മൾ ഓരോരുത്തരെയും സങ്കടപ്പെടുത്തിക്കൊണ്ട് ആ ദുരന്ത വാർത്ത നമ്മുടെയെല്ലാം കാതുകളിലേയ്ക്ക് വന്ന് പതിച്ചത്…

മനസ്സിൽ കൊതിച്ച 100 കണക്കിന് കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കാൻ കഴിയാതെ ആ എളിയ കലാകാരൻ നമ്മേ വിട്ടുപോയി…..

എങ്കിലും

സുധി എന്ന കലാകാരൻ നമുക്ക് സമ്മാനിച്ച നർമ്മ രസങ്ങൾ നിറഞ്ഞ കഥാപാത്രങ്ങളിലൂടെ

മലയാളിയുടെ മനസ്സിൽ

ഇന്നും നിറഞ്ഞു നിൽക്കുകയാണ്

സുധിയും സുധിയുടെ കുടുംബവും…..

കൊല്ലം സുധിയുടെ പിന്നിൽ നിന്ന് മാത്രം കണ്ടിട്ടുള്ള രേണു

പിന്നീട്…. പിന്നീട്

നമുക്കിടയിൽ വളരാൻ തുടങ്ങി…

വെള്ളവും വളവും ഒഴിച്ച് നമ്മൾ പരിപാലിച്ചു വളർത്തിയതല്ല…

പരിഹാസവും കുറ്റപ്പെടുത്തലും അധിഷേപവും കൊണ്ട്

ആദ്യം ഒന്നുലഞ്ഞു …എങ്കിലും

പിന്നെ ..പിന്നെ

തളരാതെ വാടാതെ മണ്ണിൽ ആഴത്തിൽ വേരുറപ്പിച്ച്

താനെ വളർന്ന ഒരു ചെടിയായി …..

മുൻപരിചയമില്ലാത്ത

നമുക്കോ നമ്മുടെ കുടുംബത്തിനോ നാടിനോ ഒരു ദ്രോഹവും ചെയ്യത്ത ഒരാളെ..

നമ്മളെന്തിനാണ് ടാർഗറ്റ് ചെയ്യുന്നത്…!!?

ഒരാൾ തന്റെ ദുഃഖങ്ങളെ മറക്കാനായി

അല്ലങ്കിൽ

സ്വന്തം സന്തോഷത്തിനായി

ചെയ്യുന്ന കാര്യം

ഒരു രീതിയിലും നമ്മളെ ബാധിയ്ക്കുന്നില്ലെങ്കിൽ കൂടി

നമ്മൾ ഓരോരുത്തരും അവരെ പഴിപറയാൻ തുടങ്ങി…

ഒരുവന്റെ മനസ്സിലെ ചിന്ത

ഒരു പോസ്റ്റിന്റെ രൂപത്തിൽ നമ്മുടെ കൈകളിലേയ്ക്ക് എത്തുമ്പോ നിസ്സാരമായി തള്ളിക്കളയാതെ

നമ്മളും അത് ഷെയർ ചെയ്യാൻ തുടങ്ങി

അതും…ജീവിതത്തിൽ എല്ലാ അർത്ഥത്തിലും സ്വാർത്ഥരായ നമ്മൾ ….

അവനവന്റെ കാര്യം മാത്രം നോക്കി

കൂടെ പിറപ്പിനോ

കൂടെ നിൽക്കുന്ന ആൾക്കോ സ്വന്തം കൈയിലുള്ളത് എന്തായാലും

അത് ..ഒരല്പം പോലും ഷെയർ ചെയ്യാത്ത നമ്മൾ

ഇത്തരം വാർത്തകൾ വരുമ്പോ

ഒരായിരം പേർക്ക് ഷെയർ ചെയ്ത് വിശാല മനസ്കരാവുന്നു…

അങ്ങനെയെങ്കിലും മനസിന്റെ വിശാലത തുറന്നു കാട്ടാൻ നമുക്ക് കഴിഞ്ഞല്ലോ ഭാഗ്യം….।

വിധി ചിലപ്പോ വളരെ ക്രൂരനായി നമ്മളോട് പെരുമാറും

അത്തരം ഒരു സാഹചര്യത്തിലൂടെ രേണു വീണ്ടും മറ്റൊരു വെല്ലുവിളി നേരിടുന്നു…..

ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിയ്ക്കരുത്.

ഇനി മറിച്ചാണ് തീരുമാനമെങ്കിൽ

നിങ്ങൾ തോറ്റുപോവുകയേ ഉള്ളൂ…

കാരണം

നട്ടുവളർത്തിയ മരങ്ങളെ പോലെ അല്ല  ഈ മരം..!!

ഇന്നലെ പെയ്ത ഒരു മഴയിലോ കാറ്റിലോ ആടി ഉലയില്ല അത്….

പ്രിയപ്പെട്ട

രേണു

സമാധാനമായിരിയ്ക്കൂ..

നിങ്ങളെ സ്നേഹിക്കുന്നവരും ഇഷ്ടപെടുന്നവരും നിങ്ങൾക്കായി പ്രാർത്ഥിയ്ക്കുന്നവരും ഉണ്ട് ഈ നാട്ടിൽ….

ചികിത്സയുടെ ഭാഗമായുള്ള വേദനകളെയും ..

തരണം ചെയ്യാൻ നിനക്ക് കഴിയട്ടെ …!!!

പൂർണ്ണ ആരോഗ്യവതിയായി വേഗം തിരിച്ചു വരൂ….

നിറഞ്ഞ സ്നേഹത്തോടെ പ്രാർത്ഥനകളോടെ ഞങ്ങൾ കാത്തിരിയ്ക്കുന്നു

സിനിമാ-സീരിയൽ ലോകത്തെ കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. 

Article Summary: Actor Aneesh Ravi publicly supported Renu Sudhi, who is currently undergoing chemotherapy, strongly condemning the ongoing cyberbullying against her and praising her resilience against societal attacks following her husband Kollam Sudhi's death.

#RenuSudhi #AneeshRavi #KollamSudhi #CyberBullying #KeralaNews #MalayalamNews #AmmuNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia