'അതുകൊണ്ടാണ് ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളായി ഇരിക്കുന്നത്'; 11 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചതിൽ മനസ് തുറന്ന് ജീവ ജോസഫ്
ADVERTISEMENT
● വ്യവസായി ഫൈസൽ മലബാറുമായുള്ള സംഭാഷണത്തിലാണ് ജീവ മനസ് തുറന്നത്.
● 10 വർഷം ഒരുമിച്ച് സന്തോഷത്തോടെ ജീവിച്ചവരാണ് തങ്ങളെന്ന് ജീവ പറഞ്ഞു.
● ചില കാരണങ്ങൾ കൊണ്ട് ഇരുവർക്കും രണ്ട് വഴിക്ക് പോകേണ്ടി വന്നു.
● വിവാഹമോചിതരായെങ്കിലും ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്ന് ജീവ വ്യക്തമാക്കി.
● ടെലിവിഷൻ ഷോകളിലൂടെയും വ്ലോഗുകളിലൂടെയും ശ്രദ്ധേയരായ താരജോഡികളായിരുന്നു ജീവയും അപർണയും.
● സീ കേരളത്തിലെ 'മിസ്റ്റർ ആൻഡ് മിസിസ്' എന്ന ഷോ ഇരുവർക്കും വലിയ ജനപ്രീതി നേടിക്കൊടുത്തിരുന്നു.
കൊച്ചി: (KVARTHA) അടുത്തിടെയാണ് 11 വർഷത്തെ ദാമ്പത്യത്തിനു ശേഷം അവതാരകൻ ജീവ ജോസഫും സോഷ്യൽ മീഡിയ താരവും ഇൻഫ്ലുവൻസറുമായ അപർണ തോമസും വേർപിരിഞ്ഞത്. ഇപ്പോഴിതാ ഇതു സംബന്ധിച്ച ചില ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞിരിക്കുകയാണ് ജീവ.
വ്യവസായി ഫൈസൽ മലബാറുമായുള്ള സൗഹൃദ സംഭാഷണത്തിലാണ് ജീവ ഇതേക്കുറിച്ച് മനസ് തുറന്നത്. ടെലിവിഷൻ ഷോകളിലൂടെയും യൂട്യൂബ് വ്ലോഗുകളിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായി മാറിയവരാണ് ജീവയും അപർണയും.
സീ കേരളത്തിലെ 'മിസ്റ്റർ ആൻഡ് മിസിസ്' എന്ന ഷോയിൽ ഇരുവരും ഒന്നിച്ച് അവതാരകരായി എത്തിയത് വലിയ ജനശ്രദ്ധ നേടിയിരുന്നു. അതുകൊണ്ടുതന്നെ ഇവരുടെ അപ്രതീക്ഷിത വേർപിരിയൽ ആരാധകർക്കിടയിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.
'ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കൾ'
'നിങ്ങൾ 10 വർഷം ഒരുമിച്ച് ജീവിച്ചതല്ലേ... അതുകൊണ്ട് പെട്ടെന്ന് പിരിയുമ്പോൾ നിങ്ങൾക്ക് പ്രയാസമുണ്ടാവില്ലേ?' എന്നാണ് ഫൈസൽ മലബാർ ജീവയോട് ആദ്യം ചോദിച്ചത്.
'തീർച്ചയായും ഉണ്ടാകും. അതുകൊണ്ടാണ് ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളായി ഇരിക്കുന്നത്. ഇത്രയും വർഷം ഒരുമിച്ച് ജീവിച്ചതല്ലേ. ഇത്രയും വർഷം ഒരുമിച്ച് ജീവിച്ചുവെന്നത് മാത്രമല്ല... ഞങ്ങൾ അങ്ങനെയായിരുന്നല്ലോ', എന്നാണ് ജീവ ഇതിന് മറുപടി നൽകിയത്.
'നിങ്ങളുടെ വീഡിയോകൾ കാണുമ്പോൾ ശരിക്കും നിങ്ങളെ രണ്ടുപേരെയും നല്ല സുഹൃത്തുക്കളായിട്ടാണ് തോന്നിയത്. ഈ സൗഹൃദം നിലനിർത്താൻ പറ്റുമെന്ന് തോന്നുന്നുണ്ടോ?', എന്ന് ഫൈസൽ ചോദിച്ചപ്പോൾ 'തീർച്ചയായും തോന്നുന്നുണ്ട്' എന്നായിരുന്നു ജീവ പറഞ്ഞത്.
ബോളിവുഡ് മോഡലിൽ ഒരു വേർപിരിയൽ
തുടർന്ന് ഫൈസൽ ബോളിവുഡ് താരങ്ങളെക്കുറിച്ച് പരാമർശിച്ചു.
'ഞാൻ ബോളിവുഡിൽ ഒരുപാട് പേരെ കണ്ടിട്ടുണ്ട്. സംഗതി അവർ ഭാര്യാ-ഭർതൃ ബന്ധം അവസാനിപ്പിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നാണ് പലരും പറയുന്നത്', എന്ന് ഫൈസൽ ചൂണ്ടിക്കാട്ടി.
'ഞങ്ങളും അങ്ങനെ തന്നെയാണ്. ഇതിനോടകം ഞങ്ങൾ രണ്ടുപേരും സംസാരിച്ചിട്ടുള്ള കാര്യമാണ് അത്. ഇങ്ങനെയൊക്കെ സംഭവിച്ചു. 10 വർഷം ഒരുമിച്ച് ജീവിച്ചു. അടിച്ച് പൊളിച്ച് ജീവിച്ചു.അത് കഴിഞ്ഞ് എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് രണ്ടുപേർക്കും രണ്ട് വഴിക്ക് പോകേണ്ടി വന്നു. പക്ഷേ ഞങ്ങൾ രണ്ടുപേരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്.' ഇങ്ങനെയാണ് ജീവ ഇതിനോട് പ്രതികരിച്ചത്.
കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താൻ മറക്കരുത്.
Article Summary: Anchor Jeeva Joseph opens up about his separation from wife Aparna.
#JeevaJoseph #AparnaThomas #MalayalamCelebrityNews #EntertainmentNews #FaizalMalabar #Kvartha #AnjanaNews
