മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്‌ണകുമാർ സംവിധാനം ചെയ്ത് ആര്യ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'അനന്തൻ കാട്' വ്യാഴാഴ്ച തിയേറ്ററുകളിൽ എത്തും; സിനിമയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
ADVERTISEMENT
● 80-കളിലെയും 90-കളിലെയും തിരുവനന്തപുരത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം.
● ആര്യയ്ക്ക് പുറമെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
● 'കാന്താര' സംഗീത സംവിധായകൻ ബി. അജനീഷ് ലോകനാഥിന്റെ സംഗീതം.
കൊച്ചി: (KVARTHA) പ്രേക്ഷക-നിരൂപക ശ്രദ്ധ നേടിയ 'ടിയാൻ' എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്‌ണകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അനന്തൻ കാട്'. ആര്യ നായകനാകുന്ന ഈ മലയാള ചിത്രത്തിൻ്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഓൺലൈൻ ടിക്കറ്റിങ് സൈറ്റുകളിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ജൂൺ 25-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.
തിരുവനന്തപുരത്തിൻ്റെ രാഷ്ട്രീയ പശ്ചാത്തലം
ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങളുമായാണ് ചിത്രമെത്തുന്നത് എന്നാണ് ഗ്ലിംപ്‌സ് വീഡിയോ നൽകുന്ന സൂചന. എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആരംഭത്തിലും കേരളത്തിൻ്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് ഒരു വിദ്യാർഥിയായിരിക്കെ താൻ കണ്ടും കേട്ടും അറിഞ്ഞതുമായ സംഭവങ്ങളുടെ കോർത്തിണക്കലാണ് ചിത്രമെന്ന് മുരളി ഗോപി വ്യക്തമാക്കിയിട്ടുണ്ട്.
അനന്തപുരിയുടെ ഒരുകാലത്തെ ചരിത്രം കൂടി ദൃശ്യവത്കരിക്കുന്ന ചിത്രമാണിത്. വലിയ രീതിയിൽ ചർച്ചയായ ക്യാരക്‌ടർ പോസ്റ്ററുകൾക്കും ട്രെയ്‌ലറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ട്രെയ്‌ലറിലെ ചങ്കിടിപ്പേറ്റുന്ന ദൃശ്യങ്ങളും തീപ്പൊരി ഡയലോഗുകളും വലിയൊരു ദൃശ്യവിരുന്ന് തന്നെ സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വമ്പൻ താരനിരയും അണിയറ പ്രവർത്തകരും
തമിഴ് സംസാരിക്കുന്ന കഥാപാത്രമായാണ് ആര്യ ചിത്രത്തിൽ എത്തുന്നത്. ഇന്ദ്രൻസ്, മുരളി ഗോപി, 'പുഷ്‌പ' ഫെയിം സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ് മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ ഒട്ടേറെ അന്യഭാഷാ താരങ്ങളും ഒന്നിക്കുന്നുണ്ട്. വൻവിജയമായി മാറിയ 'മാർക്ക് ആൻ്റണി'ക്ക് ശേഷം മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്.
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിക്കുന്നത്. 'കാന്താര'യുടെ രണ്ട് ഭാഗങ്ങളുടേയും സംഗീത സംവിധായകനായ ബി. അജനീഷ് ലോകനാഥ് മലയാളത്തിലെത്തുന്ന സിനിമ എന്ന പ്രത്യേകതയുമുണ്ട്.
അണിയറപ്രവർത്തകർ:
● ഛായാഗ്രഹണം: എസ് യുവ
● എഡിറ്റർ: രോഹിത് വി എസ് വാരിയത്ത്
● സംഗീതം: ബി അജനീഷ് ലോകനാഥ്
● എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെയിൻ പോൾ
● പ്രൊഡക്ഷൻ ഡിസൈനർ: രഞ്ജിത്ത് കോതേരി
● ആക്ഷൻ ഡയറക്ടർ: ആർ ശക്തി ശരവണൻ
● വിഎഫ്എക്സ് ഡയറക്ടർ: ബിനോയ് സദാശിവൻ
● പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ
● മേക്കപ്പ്: ബൈജു എസ്
● ശബ്ദമിശ്രണം: വിഷ്‌ണു പി സി
● സൗണ്ട് ഡിസൈൻ: അരുൺ എസ് മണി
● ഗാനരചന, ആലാപനം: മുരളി ഗോപി
● കളറിസ്റ്റ്: ശിവശങ്കർ, വി ബി2എച്ച്
● ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ് എം ടി
● ഫിനാൻസ് കൺട്രോളർ: എം എസ് അരുൺ
● വിഎഫ്എക്സ്: ടിഎംഇഎഫ്എക്സ്
● കോസ്റ്റ്യൂം: അരുൺ മനോഹർ
● സ്റ്റിൽസ്: റിഷ്‌ലാൽ ഉണ്ണികൃഷ്‌ണൻ
● ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സിക്യൂറ എന്റർടെയ്ൻമെൻ്റ്സ്
● പിആർഒ: ആതിര ദിൽജിത്ത്
● ഡിസ്ട്രിബ്യൂഷൻ പാർട്‌നർ: ഡ്രീം ബിഗ് ഫിലിംസ്
● അഡ്വർടൈസിങ്: ബ്രിങ്ഫോർത്ത്
സിനിമാ ലോകത്തെ ഏറ്റവും പുതിയ വാർത്തകളും അപ്ഡേറ്റുകളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തുക.
Article Summary: Advance ticket booking has started for 'Ananthan Kadu', a highly anticipated Malayalam-Tamil bilingual movie starring Arya, written by Murali Gopy, and directed by Jiyen Krishnakumar, set for a worldwide release on June 25.
#AnanthanKadu #Arya #MuraliGopy #MalayalamCinema #NewRelease #MollywoodNews #AmmuNews
