ഒന്നര കോടി വാര്‍ഷിക വരുമാനമുണ്ടാക്കുന്നുവെന്ന് ആരോപണം; അമിതാഭ് ബചന്റെ ബോഡി ഗാര്‍ഡിനെ മാറ്റി
Aug 28, 2021, 09:06 IST
മുംബൈ: (www.kvartha.com 28.08.2021) ഒന്നര കോടി വാര്‍ഷിക വരുമാനമുണ്ടാക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ബോളിവുഡ് നടന്‍ അമിതാഭ് ബചന്റെ ബോഡി ഗാര്‍ഡിനെ സ്ഥലം മാറ്റി. ബചന്റെ സുരക്ഷാ സംഘത്തിലെ പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ ജിതേന്ദ്ര ഷിന്‍ഡെയെ ആണ് സുരക്ഷാ സംഘത്തില്‍ നിന്നു പൊലീസ് സ്റ്റേഷനിലേക്കു മാറ്റിയത്. മുംബൈ ഡി ബി മാര്‍ഗിലെ പൊലീസ് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്.
ശമ്പളത്തിനു പുറമേ, നടനില്‍ നിന്നോ മറ്റെവിടെ നിന്നെങ്കിലുമോ ഷിന്‍ഡെ വരുമാനമുണ്ടാക്കുന്നുണ്ടോ എന്നു പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സര്‍കാര്‍ ജീവനക്കാരന്‍ രണ്ടിടത്തുനിന്ന് ശമ്പളം കൈപ്പറ്റരുതെന്നാണ് നിയമം.
അതേസമയം നടന്റെ കയ്യില്‍ നിന്നു പണം വാങ്ങിയിട്ടില്ലെന്നും സെലിബ്രിറ്റികള്‍ക്ക് സുരക്ഷാ ഗാര്‍ഡുകളെ നല്‍കുന്ന സെക്യൂരിറ്റി ഏജന്‍സി തന്റെ ഭാര്യ നടത്തുന്നുണ്ടെന്നും വരുമാനം അതില്‍നിന്നാണെന്നും ഇയാള്‍ മൊഴി നല്‍കിയതായാണ് വിവരം.
5 വര്‍ഷത്തിലധികം കോണ്‍സ്റ്റബിള്‍മാരെ ഒരാള്‍ക്കൊപ്പം സുരക്ഷാ ഡ്യൂടിക്ക് ഇടാറില്ലെങ്കിലും 2015 മുതല്‍ ഷിന്‍ഡെ ബചനൊപ്പമുണ്ട്. അംഗരക്ഷകരായുള്ള 2 കോണ്‍സ്റ്റബിള്‍മാരില്‍ ഒരാളാണ് ഷിന്‍ഡെ. എക്സ് കാറ്റഗറി സുരക്ഷയാണ് അമിതാഭ് ബചന് മുംബൈ പൊലീസ് നല്‍കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.