SWISS-TOWER 24/07/2023

മുന്നിലിരുന്ന് തുമ്മുന്ന അമ്മയെ കണ്ട് നിര്‍ത്താതെ ചിരിക്കുന്ന കുഞ്ഞുവാവ; വീഡിയോ പങ്കുവച്ച് അമിതാഭ് ബച്ചന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മുംബൈ: (www.kvartha.com 19.05.2020) മുന്നിലിരുന്ന് തുമ്മുന്ന അമ്മയെ കണ്ട് നിര്‍ത്താതെ ചിരിക്കുന്ന കുഞ്ഞുവാവയുടെ വീഡിയോ പങ്കുവച്ച് അമിതാഭ് ബച്ചന്‍. കുഞ്ഞുങ്ങള്‍ കഥപറയുന്നതും പാട്ടു പാടുന്നതും ചിരിക്കുന്നതും കരയുന്നതും വരെ വൈറലാകുമ്പോള്‍ ബച്ചന്‍ പങ്കുവച്ച കുഞ്ഞുവാവയുടെ ചിത്രവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

മുന്നിലിരുന്ന് തുമ്മുന്ന അമ്മയെ കണ്ട് നിര്‍ത്താതെ ചിരിക്കുന്ന കുഞ്ഞുവാവ; വീഡിയോ പങ്കുവച്ച് അമിതാഭ് ബച്ചന്‍

ഒരു മാറ്റത്തിന് ചിരി നല്ലതാണെന്ന് പറഞ്ഞു കൊണ്ട് അമിതാഭ് ബച്ചന്‍ തന്റെ ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. തുമ്മല്‍ അഭിനയിക്കുന്ന അമ്മയുടെ മുന്നിലിരുന്ന് നിര്‍ത്താതെ ചിരിക്കുകയാണ് ഈ വാവ. കാഴ്ചക്കാര്‍ക്കും ചിരിവരും ഈ വീഡിയോയിലെ കുരുന്നില്‍റെ നിഷ്‌ക്കളങ്കമായ ചിരി കണ്ടാല്‍. കുഞ്ഞിനെ ഭക്ഷണം കഴിപ്പിക്കാനുള്ള ശ്രമത്തിനിടയിലാണ് അമ്മ തുമ്മല്‍ അഭിനയിക്കുന്നത്. ഇന്നത്തെ സാഹചര്യങ്ങള്‍ ലഘൂകരിക്കാന്‍, മാറ്റത്തിന് വേണ്ടി ചിരിക്കുക എന്നാണ് വീഡിയോയ്‌ക്കൊപ്പം ബച്ചന്‍ കുറിച്ചിരിക്കുന്നത്.


Keywords:  News, National, India, Entertainment, Mumbai, Amitabh Bachchan, instagram, Video, Social Network, Amitabh Bachchan Shares a Video of Cute Kid Laughing
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia