ഈ ഫോട്ടോയില്‍ കാണുന്ന പയ്യനാര്?

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 22.02.2016) നീണ്ടു മെലിഞ്ഞു കൊലുന്നനെ ക്ലീന്‍ ഷേവ് ചെയ്ത മുഖവുമായൊരു പയ്യന്‍. അക്കാലത്ത് ചിത്രം കണ്ടവരെല്ലാം രണ്ടാമതൊന്നാലോചിക്കാതെ തള്ളിക്കളഞ്ഞു. പക്ഷേ ഇന്ന് അദ്ദേഹത്തിനൊപ്പമൊരു ഫോട്ടോയെടുക്കാന്‍ മത്സരിക്കുകയാണ് എല്ലാവരും. അമിതാഭ് ബച്ചന്റെ പഴയകാല ചിത്രത്തെക്കുറിച്ചാണ് പറയുന്നത്.

ബച്ചന്‍ തന്നെയാണ് തന്റെ പഴയൊരു ചിത്രം സുഹൃത്തുക്കളുമായി പങ്കുവച്ചത്. ഫിലിം ഫെയര്‍ മാധുരി കോണ്ടസ്റ്റ് എന്ന ഷോയില്‍ പങ്കെടുക്കുന്നതിനായി അന്നയച്ചു കൊടുത്ത ചിത്രമായിരുന്നു. ഈ ചിത്രം അവര്‍ തിരസ്‌കരിച്ചതില്‍ എന്തെങ്കിലും തെറ്റു പറയാന്‍ കഴിയുമോയെന്നും ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

ഇതിനു മുമ്പും ബച്ചന്‍ ആ പഴയ സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. അക്കാലത്ത് സിനിമയില്‍ അവസരം കിട്ടുന്നതിനായി വീട്ടില്‍ നിന്നുവരെ മാറി നില്‍ക്കുകയായിരുന്നു. പക്ഷേ ഒരിക്കല്‍ രാജേഷ് ഖന്നയെ കണ്ടതോടെ എല്ലാ പ്രതീക്ഷയും അസ്തമിച്ചു. അദ്ദേഹത്തെപ്പോലുള്ള നിരവധി പേര്‍ ഉള്ളപ്പോള്‍ തനിക്ക് അവസരം കിട്ടുമെന്ന പ്രതീക്ഷിക്കുയേ വേണ്ടായിരുന്നുവെന്നാണ് അന്ന് ബച്ചന്‍ എഴുതിയത്.

ഈ ഫോട്ടോയില്‍ കാണുന്ന പയ്യനാര്?
       

SUMMARY: It is every artist’s dream to work with megastar Amitabh Bachchan but before he became the Bollywood’s Shahenshah, Big B like many others was a struggling actor. Sharing an old picture of his from his struggling days on Twitter, Big B revealed that this was the photograph that led to his rejection from a talent hunt.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia