കൊൽക്കത്തയിൽ അമിതാബ് ബച്ചൻ ഇനി ദൈവം

 


കൊൽക്കത്തയിൽ അമിതാബ് ബച്ചൻ ഇനി ദൈവം

കൊൽക്കത്ത: (www.kvartha.com 13.05.2017) കൊൽക്കത്തക്കാർക്ക് അമിതാബ് ബച്ചൻ ഇനിമുതൽ നടൻ മാത്രമല്ല, ദൈവം കൂടിയാണ്. ഓൾ ബംഗാൾ അമിതാബ് ബച്ചൻ ഫാൻസ് അസോസിയേഷൻ ബച്ചൻറെ പേരിൽ ക്ഷേത്രം തുടങ്ങി. ഇവിടെ ബച്ചൻറെ പൂർണകായ പ്രതിമ സ്ഥാപിക്കുകയും പൂജ തുടങ്ങുകയും ചെയ്തു.

അസാധാരണ വ്യക്തിയാണ് അമിതാബ് ബച്ചൻ. ദൈവത്തിന് തുല്യം നിൽക്കുന്ന മനുഷ്യൻ. ഇല്ലെങ്കിൽ അഞ്ച് പതിറ്റാണ്ട് ഇന്ത്യൻ സിനിമയിൽ നിറഞ്ഞുനിൽക്കാൻ കഴിയില്ല. ക്ഷേത്രം മാത്രമല്ല, ഇത് ബച്ചൻ മ്യൂസിയം കൂടിയാണിത്- ഫാൻസ് അസോസിയേഷൻ പ്രസിഡൻറ് രോഹിത് പറഞ്ഞു.

 കൊൽക്കത്തയിൽ അമിതാബ് ബച്ചൻ ഇനി ദൈവം

ശിൽപി സുബ്രത ബോസാണ് ബച്ചൻറെ ശിൽപം നിർമിച്ചത്. മ്യൂസിയത്തിൽ ബച്ചൻ പൂജ നടക്കും. ഇതോടൊപ്പം ബച്ചൻ ഉപയോഗിച്ച പല വസ്തുക്കളും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. ബിഗ്ബി ധരിച്ച വെളുത്തഷൂ, സൺഗ്ലാസുകൾ, ഷൂട്ടിംഗിനിടെ ഉപയോഗിച്ച മറ്റ് വസ്തുക്കൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈമാസം അവസാനം ക്ഷേത്ര മ്യൂസിയം കാണായനായി ബച്ചൻ വരുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ഫാൻസ് അസോസിയേഷൻ സെക്രട്ടറി. കുശാൽ ദാസ് ഗുപ്ത പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Even as 'Sarkar 3' hit the theatres on a warm Friday afternoon, residents in Tiljala got a closer look at Subhash Nagre, the character Amitabh Bachchan portrays in the film as the All Bengal Amitabh Bachchan Fans' Association unveiled a life-size statue at a museum-cum-temple dedicated to the silverscreen icon.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia