Movie | പ്രേക്ഷകരെ ചിരിപ്പിക്കാൻ 'മൻമഥനായി' അൽത്താഫ്; നായകനായി വീണ്ടുമെത്തുന്നു 

 
Althaf Salim in a still from his new movie Manmathan
Althaf Salim in a still from his new movie Manmathan

Image Credit: Arranged

● അൽത്താഫ് ഒരു കോളേജ് പ്രൊഫസറായാണ് വേഷമിടുന്നത്. 
● സ്ത്രീകളുടെ മുഖത്തുപോലും നോക്കാൻ പേടിയുള്ളയാളാണ് അൽത്താഫിന്‍റെ കഥാപാത്രം.
● അനസ് കടലുണ്ടിയാണ് സിനിമയുടെ സംവിധായകൻ.

കണ്ണൂർ: (KVARTHA) മന്ദാകിനിയിലെ നായക കഥാപാത്രത്തിന് ശേഷം പ്രേക്ഷകരെ ചിരിപ്പിക്കാൻ വീണ്ടും അൽത്താഫെത്തുന്നു. ഒരിക്കലെങ്കിലും പ്രണയിച്ചവരുടേയും, ഇപ്പോൾ പ്രണയിച്ചുകൊണ്ടിരിക്കുന്നവരുടേയും, ഇനി പ്രണയിക്കാൻ പോകുന്നവരുടേയും മനസ് കവരാൻ 'മന്മഥനായാണ് അൽത്താഫ് വീണ്ടും എത്തുന്നത്. 

സംവിധായകനായും നടനായും ഇതിനകം  സിനിമാലോകത്ത് ശ്രദ്ധേയനായ അൽത്താഫ് സലീം നായകനായെത്തുന്ന 'മന്മഥൻ' സിനിമയുടെ രസകരമായ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. 'ദ മാസ്റ്റർ ഓഫ് ഹാർട്സ്' എന്ന ടാഗ് ലൈനിലാണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. തീർത്തും കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ വരും ദിവസങ്ങളിൽ അണിയറപ്രവർത്തകര്‍ പുറത്തുവിടും. 

ഒരു കോളജിലെ ഹിസ്റ്ററി പ്രൊഫസറായാണ് അൽത്താഫ് എത്തുന്നത്. പക്ഷേ സ്ത്രീകളുടെ മുഖത്തുപോലും നോക്കാൻ പേടിയുള്ളയാളാണ് അൽത്താഫിന്‍റെ കഥാപാത്രം. ഇതുമൂലം അൽത്താഫിന്‍റെ ജീവിതത്തിൽ സംഭവിക്കുന്ന രസകരവും കൗതുകകരവുമായ  ഒരുപിടി കാര്യങ്ങളാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്. 2015-ൽ 'പ്രേമം' മുതൽ 'നുണക്കുഴി' വരെയുള്ള ആക്ടിങ് കരിയറിനിടയിൽ പ്രേക്ഷകരെ രസിപ്പിക്കുന്ന ഒട്ടേറെ വേഷങ്ങൾ അൽത്താഫ് പകർന്നാടിയിട്ടുണ്ട്. 'മന്ദാകിനി'ക്ക് ശേഷം വീണ്ടും അടിമുടി നർമ്മവുമായി അൽത്താഫ് നായക വേഷത്തിൽ വീണ്ടും എത്തുമ്പോൾ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്.

അനസ് കടലുണ്ടിയാണ് സിനിമയുടെ സംവിധായകൻ. ഡാരിയസ് യാർമിലും അനസ് കടലുണ്ടിയും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഹൊതാരു ഫിലിംസ്, കെല്ലി ഗ്യാങ് ഫിലിം ഫാക്ടറി എന്നീ ബാനറുകളിൽ ഡാരിയസ് യാർമിൽ, സുജിത് കെ.എസ് എന്നിവർ ചേർന്നാണ് ചിത്രം നി‍ര്‍മ്മിക്കുന്നത്. സംഗീതം: ബിബിൻ അശോക്, ജുബൈർ മുഹമ്മദ്, കോ പ്രൊഡ്യൂസർ: ലിജിൻ മാധവ്, എക്സി.പ്രൊഡ്യൂസർ: പ്രണവ് പ്രശാന്ത്, ഛായാഗ്രഹണം: യുക്തിരാജ് വി.

പ്രൊഡക്ഷൻ കൺട്രോളർ: ഷിഹാബ് വെണ്ണല, കലാസംവിധാനം: സജീഷ് താമരശേരി, വിഎഫ്എക്സ്: കൊക്കൂൺ മാജിക്, മേക്കപ്പ്: റഷീദ് അഹമ്മദ്, എഡിറ്റർ: വിനയൻ എം.ജെ, കോസ്റ്റ്യൂം: സൂര്യ ശേഖർ, ചീഫ് അസ്സോ.ഡയറക്ടർ: സാംജി എം ആന്‍റണി, അസ്സോ.ഡയറക്ടർ: അഭിജിത്ത് കാഞ്ഞിരത്തിങ്കൽ, ക്രിയേറ്റീവ് അസ്സോസിയേറ്റ്: ബിനോഷ് ജോർജ്ജ്, സ്റ്റിൽസ്: കൃഷ്ണകുമാർ ടി.എ, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എൽഎൽപി, ഡിസൈൻസ്: റോക്കറ്റ് സയൻസ്.

#MalayalamCinema #Althaf #Manmathan #MalayalamMovie #ComedyMovie #NewMalayalamMovie

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia