National Award | 'ആട്ടം' വിജയത്തെ അഭിനന്ദിച്ച് അല്ലു അർജുൻ


ADVERTISEMENT
കഴിഞ്ഞ പ്രാവിശ്യം മികച്ച നടനുള്ള ദേശീയ അവാർഡ് അല്ലു അർജുൻ നേടിയിരുന്നു
ഹൈദരാബാദ്: (KVARTHA) ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട 'ആട്ടം' ചിത്രത്തെ അഭിനന്ദിച്ച് തെന്നിന്ത്യൻ സൂപ്പർസ്റ്റാർ അല്ലു അർജുൻ.
മികച്ച തിരക്കഥയ്ക്കും എഡിറ്റിങ്ങിനുമുള്ള അവാർഡുകളും സ്വന്തമാക്കിയ ഈ ചിത്രത്തിന്റെ സംവിധായകൻ ആനന്ദ് ഏകർഷിയെയും എഡിറ്റർ മഹേഷ് ഭുവനേന്ദിനെയും അല്ലു അർജുൻ പ്രത്യേകം പ്രശംസിച്ചു.

കഴിഞ്ഞ വർഷം മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ അല്ലു അർജുൻ, മലയാള സിനിമയുടെ ഈ നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ചു. അതേസമയം, തന്റെ അടുത്ത ചിത്രമായ 'പുഷ്പ 2' ഡിസംബർ ആറിന് റിലീസ് ചെയ്യാൻ പോകുന്നതിനാൽ അല്ലു അർജുന്റെ ആരാധകർ ഏറെ ആവേശത്തിലാണ്. 'പുഷ്പ'യുടെ തുടർച്ചയായതിനാൽ ഈ ചിത്രത്തോടുള്ള പ്രതീക്ഷകൾ വളരെ ഉയർന്ന നിലയിലാണ്.
'പുഷ്പ 2' സംവിധാനം ചെയ്യുന്നത് ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാർ തന്നെയാണ്. മൈത്രി മൂവി മേക്കേഴ്‌സും സുകുമാർ റൈറ്റിങ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അല്ലു അർജുൻ, രശ്മിക മന്ദന, ഫഹദ് ഫാസിൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ദേവി ശ്രീ പ്രസാദാണ്.
'പുഷ്പ 2'ന്റെ പോസ്റ്ററും ടീസറും സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.