Controversy | അമ്പുകൊള്ളാത്തവരില്ല കുരുക്കളിൽ; ഹേമ കമ്മിറ്റി റിപ്പോർട്ടെന്ന സ്മാർത്ത വിചാരത്തിൽ നടുങ്ങി മലയാള സിനിമ; വള്ളിക്കെട്ടിൽ ഇനിയാരൊക്കെ?

 
Malayalam film industry
Watermark

Photo Credit: Facebook/ Jayasurya, Maniyanpilla Raju, Mukesh M

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

• മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു എന്നിവർക്കെതിരെ ലൈംഗിക ആരോപണങ്ങൾ ഉയർന്നു

നവോദിത്ത് ബാബു

കണ്ണൂർ: (KVARTHA) ഹേമ കമ്മിറ്റി ഉയർത്തിയ കൊടുങ്കാറ്റ് വീശിയപ്പോഴുണ്ടായ സുനാമിയിൽ മലയാള സിനിമയിലെ താരങ്ങളുടെ കസേരകൾ ഒലിച്ചു പോകുന്നു. മാംസദാഹികളായ ഇരപിടിയൻമാരാണ് വെള്ളിത്തിരയിൽ പ്രേക്ഷകൻ്റെ മനം കവർന്ന താരങ്ങളെന്ന നടുക്കുന്ന സത്യമാണ് ഇപ്പോൾ പുറത്തുവരുന്നത്. അമ്പു കൊള്ളാത്തവരില്ല കുരുക്കളിലെന്ന പഴഞ്ചൊല്ലുപോലെ മുകേഷിനും സിദ്ദിഖിനും പുറമേ നടൻമാരായ ജയസൂര്യയും മണിയൻപിള്ള രാജുവും വരെ ആരോപണത്തിൻ്റെ മുൾമുനയിലാണ്.

Aster mims 04/11/2022

Controversy

സിപിഎം എംഎൽഎയായ മുകേഷിനെതിരെ നിരന്തര ആരോപണങ്ങളാണ് ഉയരുന്നത്. മുകേഷിനും ജയസൂര്യയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി നടി മിനു മുനീർ കൂടി രംഗത്തുവന്നതോടെ അമ്മയിൽ സ്ഥിതിഗതികൾ വഷളായിരിക്കുകയാണ്. മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടി മിനു മുനീര്‍ ചാനലുകളോട് വെളിപ്പെടുത്തിയതാണ് പുതിയ വിവാദങ്ങൾ സൃഷ്ടിക്കുന്നത്. തന്നോട് സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് ജയസൂര്യ അഭ്യർത്ഥിച്ചതായും ഇവർ പറയുന്നു.

താൻ എതിർത്തതോടെ അവസരങ്ങൾ നിഷേധിക്കുകയായിരുന്നു. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റിലായിരുന്നു ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായത്. അപ്രതീക്ഷിതമായി പിന്നില്‍നിന്ന് കെട്ടിപ്പിടിച്ചശേഷമാണ് ശാരീരികമായി ജയസൂര്യ ഉപദ്രവിച്ചതെന്ന് മിനു മുനീര്‍ ആരോപിച്ചു. കലണ്ടർ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ചാണ് മുകേഷ് കടന്നുപിടിച്ചത്. താൻ എതിർത്തതിൻ്റെ പേരിൽ അമ്മയിലെ തൻ്റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളിയെന്നും അവർ പറയുന്നു.

മണിയൻപിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചു. തന്നെ ഉപദ്രവിച്ചവർക്കെതിരെ സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിൽ പരാതി നൽകുമെന്നും മിനു മുനീര്‍ പറഞ്ഞു. മണിയൻപിള്ള രാജുവിൽ നിന്നുണ്ടായ മോശം അനുഭവത്തെപ്പറ്റി അന്നുതന്നെ ഒപ്പമുണ്ടായിരുന്ന നടി ഗായത്രി വർഷയോട് വെളിപ്പെടുത്തിയിരുന്നെന്നും മിനു മുനീർ കൂട്ടിച്ചേർത്തു. അമ്മ ഭാരവാഹികളായവരും അതിൻ്റെ മുൻനിര പ്രവർത്തകരുമാണ് ഇപ്പോൾ ആരോപണ വിധേയരാവരിൽ ഭൂരിഭാഗവും. ഹേമാ കമ്മിറ്റി നൽകിയ ആത്മധൈര്യത്തിൽ വരും ദിവസങ്ങളിലും വൻ വെളിപ്പെടുത്തലുകളുണ്ടാകുമെന്നാണ് സൂചന.

#MalayalamCinema #AMMA #India #BollywoodNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script