'ഒരു ബട്ടന്റെ സ്പര്‍ശനത്തിലൂടെ നമ്മള്‍ മോശമാണെന്നോ മികച്ചതാണെന്നോ തോന്നിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല'; ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ആലിയ ഭട്ട്
Oct 25, 2020, 18:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 25.10.2020) തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ എണ്ണം അഞ്ച് കോടി കടന്നതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് താരം ആലിയ ഭട്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി താന്‍ മനസിലാക്കിയ കാര്യങ്ങളാണ് ആലിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിക്കുന്നത്. അയ്യായിരമോ പതിനയ്യായിരമോ അതോ അമ്പതിനായിരമോ ലവ് കിട്ടിയാലും താന്‍ സന്തോഷവതിയാണ്. ആളുകളുമായി വളര്‍ത്തിയെടുക്കുന്ന ബന്ധങ്ങളിലൂടെയാണ് നമ്മുടെ ജീവിതം മുന്നോട്ടുപോകുന്നതെന്നും താരം പറയുന്നു. നമ്മളെ മോശക്കാരിയാക്കാന്‍ മറ്റാര്‍ക്കും അവകാശമില്ലെന്നും ആലിയ വ്യക്തമാക്കുന്നു.
ആലിയ ഭട്ടിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്;
ഇന്ന് അഭിനന്ദിക്കേണ്ട ദിവസമാണ്. എന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും ഒരുപാട് നന്ദി. ഇന്ന് നിങ്ങള്‍ എനിക്ക് അഞ്ച് കോടി സ്നേഹം നല്‍കി. നിങ്ങളെ എല്ലാവരേയും ഞാന്‍ വളരെയധികം സ്നേഹിക്കുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ കൊണ്ട് മനസിലാക്കിയ കാര്യങ്ങള്‍ പങ്കുവെക്കാന്‍ ഞാന്‍ ഈ നിമിഷം ഉപയോഗിക്കുകയാണ്. സോഷ്യല്‍ മീഡിയ നമ്മെ ബന്ധിപ്പിക്കുന്നുണ്ട്. ഇത് നമ്മെ ഉത്തേജിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഇത് നമ്മള്‍ അല്ല. എനിക്ക് അയ്യായിരമോ പതിനയ്യായിരമോ അതോ അമ്പതിനായിരമോ ലവ് കിട്ടിയാലും ഞാന്‍ സന്തോഷവതിയാണ്.
ആളുകളുമായി വളര്‍ത്തിയെടുക്കുന്ന ബന്ധങ്ങളിലൂടെയാണ് നമ്മുടെ ജീവിതം മുന്നോട്ടുപോകുന്നത് എന്നാണ് എന്റെ വിശ്വാസം. ഏറ്റവും പ്രധാനപ്പെട്ടത് നമുക്ക് സ്വയമുള്ള ബന്ധമാണ്. ഒരു ബട്ടന്റെ സ്പര്‍ശനത്തിലൂടെ നമ്മള്‍ മോശമാണെന്നോ മികച്ചതാണെന്നോ തോന്നിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഞാന്‍ പറഞ്ഞതുപോലെ ഇന്ന് അഭിനന്ദന ദിവസമാണ്. നമ്മെ തന്നെ അഭിനന്ദിക്കാന്‍ ഒരു നിമിഷം ഉപയോഗിക്കണം. നിങ്ങളുടെ മനസിനേയും ശരീരത്തെയും ഹൃദയത്തേയും ആത്മാവിനേയും പ്രശംസിക്കാം. കാരണം ലൈക്കോ ഡിസ്ലൈക്കോ ഇല്ല, ഫോളോയോ അണ്‍ഫോളോയോ ഇല്ല, ട്രോളോ പോളോ ഇല്ല. ഇതെല്ലാം നിങ്ങള്‍ ആരാണോ അതില്‍ നിന്ന് നിങ്ങളെ മാറ്റി നിര്‍ത്തും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

