റഷ്യന്‍ പോലീസോ കേരള പോലീസോ കേമന്‍; ചലച്ചിത്ര മേളക്കെത്തിയ റഷ്യന്‍ സംവിധായകന്‍ സൊകുറോവിന് അറിയേണ്ടത് ഇവിടുത്തെ പോലീസിനെ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 12.12.2017) റഷ്യന്‍ സംവിധായകനായ സൊകുറോവിന് കേരള പോലീസിനെക്കുറിച്ച് അറിയണം. സൊകുറോവ് നേരെ വിട്ടു ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനിലേക്ക്. സൊകുറോവിന് പോലീസിന്റെ തോക്ക് കാണണം. മറ്റെന്തെല്ലാം ആയുധങ്ങള്‍ ഉണ്ടെന്നറിയണം. ഓരോ ചോദ്യത്തിനും അസിസ്റ്റന്റ് കമ്മീഷണര്‍ ദിനില്‍ വിശദമായി മറുപടി പറഞ്ഞു. തീര്‍ന്നില്ല സംശയങ്ങള്‍. പ്രതികളെ ചേസ് ചെയ്ത് പിടിക്കാറുണ്ടോ.. ഉപയോഗിക്കുന്ന വാഹനമേതാണ്..

റഷ്യന്‍ പോലീസോ കേരള പോലീസോ കേമന്‍; ചലച്ചിത്ര മേളക്കെത്തിയ റഷ്യന്‍ സംവിധായകന്‍ സൊകുറോവിന് അറിയേണ്ടത് ഇവിടുത്തെ പോലീസിനെ

സമാധാനത്തിന്റെ വഴിയിലുള്ള ക്രമസമാധാനപാലനമാണ് തങ്ങളുടെ പണിയെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞപ്പോള്‍ സൊകുറോവ് ഗ്രേഡ് ചെയ്തു. റഷ്യന്‍ പോലീസിനേക്കാള്‍ മികച്ചതാണ് കേരള പോലീസ്. പക്ഷേ സ്‌റ്റേഷനുകള്‍ അത്ര പിടിച്ചില്ല. റഷ്യയിലേതിനേക്കാള്‍  ചെറുതാണ്. സ്‌റ്റേഷനില്‍ ജയിലുണ്ടോ എന്നറിയണം. ലോക്കപ്പ് മാത്രമേ ഉള്ളൂ. ഒടുവില്‍ ലോക്കപ്പിലൊന്ന് കയറിയിട്ടേ സൊകുറോവ് സ്റ്റേഷന്‍ വിട്ടുള്ളൂ. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവും കൂടെയുണ്ടായിരുന്നു.

Keywords:  Kerala, Thiruvananthapuram, News, IFFK, film, International Film Festival, Police, Entertainment, Alexander Sokurov visits Kerala police

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script