Akshay Kumar | വിനോദ വ്യവസായത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ നികുതി അടച്ചതിന് അഭിനന്ദനം; അക്ഷയ് കുമാറിന് ബഹുമതി പത്രം നല്‍കി ആദായനികുതി വകുപ്പ്
Jul 25, 2022, 07:30 IST
മുംബൈ: (www.kvartha.com) ബോളിവുഡിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളായ നടന്‍ അക്ഷയ് കുമാറിനെ ആദായനികുതി വകുപ്പ് വീണ്ടും രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നികുതിദായകനായി ആദരിച്ചതായി റിപോര്‍ട്. വിനോദ വ്യവസായത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ നികുതി അടച്ച വ്യക്തിയായാണ് അക്ഷയ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടത്.
കൃത്യമായി വലിയ തുക നികുതി അടയ്ക്കുന്നതിനാല്‍ താരത്തിനെ അഭിനന്ദിച്ച് ആദായനികുതി വകുപ്പ് ബഹുമതി പത്രം നല്‍കി. ആദായനികുതി വകുപ്പില്‍ നിന്നുള്ള അക്ഷയ്ക്കുള്ള ഓണററി സര്‍ടിഫികറ്റ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. എന്നിരുന്നാലും താരത്തില്‍ നിന്ന് ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും ഉയര്‍ന്ന നികുതിദായകന്‍ എന്ന പദവി അക്ഷയ് കുമാര്‍ നിലനിര്‍ത്തുന്നുവെന്നാണ് റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. ടിനു ദേശായിക്കൊപ്പമുള്ള തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കില്‍ യുകെയിലാണ് താരമിപ്പോള്‍. അതിനാല്‍ നടന് വേണ്ടി അദ്ദേഹത്തിന്റെ ടീം ബഹുമതി പത്രം ഏറ്റുവാങ്ങി.
ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നടനാണ് അക്ഷയ് കുമാര്‍. മറ്റ് താരങ്ങളെ അപേക്ഷിച്ച് ഒരു വര്‍ഷം തന്നെ നിരവധി സിനിമകളിലാണ് അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്. ഏറ്റവും അവസാനമായി അക്ഷയ് കുമാറിന്റെ പുറത്തിറങ്ങിയ ചിത്രം സാമ്രാട് പൃഥ്വിരാജ് ആണ്. വലിയ പ്രതീക്ഷയിലെത്തിയ ബിഗ് ബജറ്റ് ചിത്രം തിയേറ്ററുകളില്‍ പരാജയമായിരുന്നു. രക്ഷാബന്ധനാണ് ഉടനെ റിലീസിനൊരുങ്ങിയിരിക്കുന്ന അടുത്ത അക്ഷയ് കുമാര്‍ ചിത്രം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.