അക്ഷര ഹാസന്റെ പ്രണയവും തകര്‍ന്നു

 


(www.kvartha.com 10.03.2016) രണ്‍ബീറിന്റെയും കത്രീനയുടെയും പ്രണയം തകര്‍ന്നതിനെക്കുറിച്ചുള്ള വാര്‍ത്തകളും ചര്‍ച്ചകളും ഗോസിപ്പുകളുമൊന്നും ഇനിയും തീര്‍ന്നിട്ടില്ല. അതിനിടയിലിതാ ബി ടൗണിലെ മറ്റൊരു പ്രണയം കൂടി തകര്‍ന്നു താറുമാറായിരിക്കുന്നു. ഇത്തവണ താരപുത്രിയാണ് കഥയിലെ ലായിക. ഉലകനായകന്‍ കമല്‍ഹാസന്റെ ഇളയമകള്‍ അക്ഷര ഹസന്‍. ബോളിവുഡ് താരമായ തനൂജ് വീര്‍വനിയും അക്ഷരയുമായി ഉണ്ടായിരുന്ന പ്രണയബന്ധമാണ് തകര്‍ന്നത്.

പഴയ ബോളിവുഡ് അഭിനേത്രി രതി അഗ്നിഹോത്രിയുടെ മകനായ തനൂജുമായി വളരെക്കാലമായി അക്ഷര പ്രണയത്തിലായിരുന്നു. അതു മറ്റുള്ളവര്‍ക്കു മുന്‍പില്‍ തുറന്നു സമ്മതിക്കാനും ഇരുവര്‍ക്കു മടിയില്ലായിരുന്നു. പക്ഷേ മറ്റുള്ളവരെപ്പോലെ അടിച്ചു പിരിയുകയല്ല ഇരുവരും ചെയ്തിരിക്കുന്നത്. ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനു വേണ്ടി പ്രണയത്തില്‍ നിന്നു പിന്മാറി, എന്നു വച്ച് സൗഹൃദത്തില്‍ ഒരു കുറവുമില്ലെന്നൊക്കെയാണ് ഇരുവരും പറയുന്നത്.

അക്ഷര ഹാസന്റെ പ്രണയവും തകര്‍ന്നുഅമിതാഭ് ബച്ചനും ധനുഷും പ്രധാന കഥാപാത്രങ്ങളെഅവതരിപ്പിച്ച ഷമിതാഭിലൂടെയായിരുന്നു അക്ഷര ബോളിവുഡില്‍ അരങ്ങേറ്റ ചിത്രം. പക്ഷേ കന്നിച്ചിത്രം അത്ര ചലനമൊന്നുമുണ്ടാക്കാതെ കടന്നു പോയി. അത്ര തിളങ്ങി നില്‍ക്കുന്ന താരമൊന്നുമല്ല തനൂജും. തനൂജിന്റെ ആദ്യ ചിത്രമായ ലവ് യു സോണിയ ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു. ഒരുകാലത്ത് ബോളിവുഡിലെ ഹിറ്റ് ജോഡികളായിരുന്നു കമല്‍ ഹസനും രതി അഗ്നിഹോത്രിയും. കമലിന്റെ ആദ്യ ഹിന്ദി ചിത്രത്തിലെ നായികയായിരുന്നു അവര്‍.

SUMMARY: The much-in-love couple that never shied away from admitting their relationship has reportedly parted ways, as per a report on SpotBoye. However, being mature individuals, they have parted ways on an amicable note and still continue to be friends and are even seen hanging out together with their set of friends. The report also mentions that the reason behind their split was a serious advice (read strict instruction) from their parents to concentrate on their respective careers currently.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia