കേസ് കൊടുത്ത ബിജെപിക്കാരന്‍ ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോള്‍ ഞാന്‍ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കും, ഒറ്റുകാര്‍ ഒറ്റപ്പെടും, ഞാന്‍ തളരില്ല, ഇനിയാണ് എന്റെ ശബ്ദം ഉച്ചത്തില്‍ ഉയരാന്‍ പോവുന്നത്; രാജ്യദ്രോഹ കുറ്റം ചുമത്തിയതില്‍ പ്രതികരണവുമായി ആഇശ സുല്‍ത്താന

 



കൊച്ചി: (www.kvartha.com 11.06.2021) ലക്ഷദ്വീപിലെ നടപടികളുമായി ബന്ധപ്പെട്ട് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ പ്രതികരിച്ചതിന് സിനിമാ പ്രവര്‍ത്തകയും ലക്ഷദ്വീപുകാരിയുമായ ആഇശ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസ് എടുത്തിരുന്നു. പിന്നാലെ രാജ്യദ്രോഹ കുറ്റം ചുമത്തിയതില്‍ കൂടുതല്‍ പ്രതികരണവുമായി ആഇശ സുല്‍ത്താന രംഗത്തെത്തി. 

രാജ്യദ്രോഹക്കുറ്റം ചുമത്തി എഫ് ഐ ആര്‍ ഇട്ടതിനെ തുടര്‍ന്നാണ് താന്‍ തളരില്ലെന്ന പ്രതികരണവുമായി അവര്‍ ഫേസ്ബുകില്‍ പോസ്റ്റ് പങ്കുവെച്ചത്. ലക്ഷദ്വീപുകാരനായ ബി ജെ പി നേതാവിന്റെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോള്‍ താന്‍ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കുമെന്നാണ് ആഇശ പ്രതികരിച്ചത്. 

കേസ് കൊടുത്ത ബിജെപിക്കാരന്‍ ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോള്‍ ഞാന്‍ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കും, ഒറ്റുകാര്‍ ഒറ്റപ്പെടും, ഞാന്‍ തളരില്ല, ഇനിയാണ് എന്റെ ശബ്ദം ഉച്ചത്തില്‍ ഉയരാന്‍ പോവുന്നത്; രാജ്യദ്രോഹ കുറ്റം ചുമത്തിയതില്‍ പ്രതികരണവുമായി ആഇശ സുല്‍ത്താന


നാളെ ഒറ്റപ്പെടാന്‍ പോവുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റുകാര്‍ ആയിരിക്കുമെന്നും ആഇശ എഴുതി. ഒറ്റുകാരില്‍ ഉള്ളതും കടലിനെ സംരക്ഷിക്കുന്ന ലക്ഷദ്വീപുകാരില്‍ ഇല്ലാത്തതും ഭയമാണെന്നും അവര്‍ കുറിച്ചു. തളര്‍ത്തിയാല്‍ തളരാന്‍ വേണ്ടിയല്ല നാടിന് വേണ്ടി ശബ്ദം ഉയര്‍ത്തിയതെന്നും തന്റെ ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരാന്‍ പോവുന്നതെന്നു കൂടി ആഇശ സുല്‍ത്താന കുറിപ്പില്‍ പങ്കുവെച്ചു.

ആഇശ സുല്‍ത്താനയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

F.I.R ഇട്ടിട്ടുണ്ട്...  രാജ്യദ്രോഹ കുറ്റം. പക്ഷെ സത്യമേ ജയിക്കൂ...  കേസ് കൊടുത്ത ബിജെപി നേതാവ് ലക്ഷദ്വീപുകാരനാണ്, അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോള്‍ ഞാന്‍ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കും. നാളെ ഒറ്റപെടാന്‍ പോവുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റുകാര്‍ ആയിരിക്കും.

ഇനി നാട്ടുകാരോട്: കടല്‍ നിങ്ങളെയും നിങ്ങള്‍ കടലിനെയും സംരക്ഷിക്കുന്നവരാണ്...  ഒറ്റുകാരില്‍ ഉള്ളതും നമ്മില്‍ ഇല്ലാത്തതും ഒന്നാണ്, ഭയം...  തളര്‍ത്തിയാല്‍ തളരാന്‍ വേണ്ടിയല്ല ഞാന്‍ നാടിന് വേണ്ടി ശബ്ദം ഉയര്‍ത്തിയത്. എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരാന്‍ പോവുന്നത്...

 

 Keywords:  News, Kerala, State, Kochi, Entertainment, Facebook, Facebook Post, Case, Lakshadweep, Protesters, BJP, Trending, Aisha Sultanas response on sedition case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia