ആദിത്യന് താത്ക്കാലിക ആശ്വാസം; അമ്പിളി ദേവി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ സീരിയല്‍ നടന്റെ അറസ്റ്റ് ഹൈകോടതി തടഞ്ഞു
May 4, 2021, 15:26 IST
കൊല്ലം: (www.kvartha.com 04.05.2021) സീരിയല്‍ നടന്‍ ആദിത്യന് താത്ക്കാലിക ആശ്വാസം. അമ്പിളി ദേവി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ നടന്റെ അറസ്റ്റ് ഹൈകോടതി തടഞ്ഞു. ആദിത്യന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈകോടതി അന്വേഷണ ഉദ്യോഗസ്ഥന് നോടീസ് അയച്ചുകൊണ്ടാണ് അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞത്. പരാതിയെ തുടര്‍ന്ന് അറസ്റ്റ് ഉണ്ടായേക്കുമെന്ന ഭയന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ആദിത്യന്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് ഇപ്പോള്‍ താത്കാലിക വിധി ഉണ്ടായിരിക്കുന്നത്.
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ച് സൈബര്‍ സെലിനും കരുനാഗപ്പള്ളി എ സി പിക്കുമാണ് അമ്പിളി ദേവി പരാതി നല്‍കിയത്. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് തന്റെ സ്ത്രീത്വത്തെ അപമാനിക്കാനാണ് ആദിത്യന്‍ ശ്രമിക്കുന്നതെന്നും അമ്പിളിദേവിയുടെ പരാതിയിലുണ്ട്. അമ്പിളി നല്‍കിയ കേസില്‍ ജാമ്യമില്ലാ വകുപ്പു ചുമത്തപ്പെട്ട് അറസ്റ്റിലാകാന്‍ സാധ്യതയുണ്ടെന്നതിനാലാണ് ആദിത്യന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചത്.
സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനും നടന്‍ ആദിത്യനെതിരെ ചവറ പൊലീസ് കേസെടുത്തിരുന്നു. അതിനുശേഷം ആദിത്യന്‍ ജയനെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ തൃശൂര്‍ സ്വരാജ് റൗന്‍ഡില്‍ കണ്ടെത്തിയിരുന്നു. കൈഞരമ്പ് മുറിച്ച നിലയിലാണ് ആദിത്യനെ കണ്ടെത്തിയത്. ഇരുവരുടെ കുടുംബ പ്രശ്‌നങ്ങള്ഡ കേവിഡിനിടയിലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.