Separation | നടി വീണ നായരും ഭർത്താവ് സ്വാതി സുരേഷും വിവാഹമോചിതരായി

 
Actress Veena Nair and Husband Swathi Suresh Divorce After Years of Separation
Actress Veena Nair and Husband Swathi Suresh Divorce After Years of Separation

Photo Credit: Facebook/ Veena Nair

● ഇരുവരും കുടുംബ കോടതിയിൽ എത്തി വിവാഹ മോചനത്തിന്റെ അന്തിമ നടപടികൾ പൂർത്തിയാക്കി. 
● 2014-ൽ വിവാഹിതരായ ഇവർ പിന്നീട് വേർപിരിയുകയായിരുന്നു. 
● താൻ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും മകന് തങ്ങളെ രണ്ട് പേരെയും മിസ് ചെയ്യുന്നില്ലെന്നും വീണ വെളിപ്പെടുത്തിയിരുന്നു.

കൊച്ചി: (KVARTHA) പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നടി വീണ നായരും ഭർത്താവ് സ്വാതി സുരേഷും തമ്മിൽ വിവാഹമോചിതരായി. ഇരുവരും കുടുംബ കോടതിയിൽ എത്തി വിവാഹ മോചനത്തിന്റെ അന്തിമ നടപടികൾ പൂർത്തിയാക്കി. 2014-ൽ വിവാഹിതരായ ഇവർ പിന്നീട് വേർപിരിയുകയായിരുന്നു. ഇവർക്ക് ഒരു മകനുണ്ട്.

മുൻപ് ഒരു അഭിമുഖത്തിൽ തങ്ങൾ ഒരുമിച്ചല്ലെന്നും നിയമപരമായി ബന്ധം വേർപെടുത്തിയിട്ടില്ലെന്നും വീണ പറഞ്ഞിരുന്നു. മൂന്ന് വർഷമായി വേർപിരിഞ്ഞു ജീവിക്കുകയായിരുന്നു ഇരുവരും. താൻ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും മകന് തങ്ങളെ രണ്ട് പേരെയും മിസ് ചെയ്യുന്നില്ലെന്നും വീണ വെളിപ്പെടുത്തിയിരുന്നു.

മകനെക്കുറിച്ച് വീണ പറഞ്ഞ വാക്കുകൾ ഇങ്ങനെ: 'എന്റെ മോൻ സന്തോഷവാനാണ്. അവൻ ഞങ്ങളെ രണ്ടു പേരെയും മിസ് ചെയ്യുന്നില്ല. കണ്ണൻ വരുമ്പോൾ അവൻ അദ്ദേഹത്തിനൊപ്പം പുറത്തു പോകാറുണ്ട്. എനിക്ക് ഒരമ്മയുടെ സ്നേഹം മാത്രമേ കൊടുക്കാൻ പറ്റൂ. അച്‌ഛൻ്റെ സ്നേഹം കൊടുക്കാൻ പറ്റില്ല. അതവന് അദ്ദേഹത്തിലൂടെ ഇപ്പോഴും കിട്ടുന്നുണ്ട്'.

'ഞങ്ങൾ തമ്മിലുള്ള പ്രശ്‌നം അത് ഞങ്ങൾക്കിടയിൽ മാത്രമാണ്. എല്ലാവരുടെയും ജീവിതത്തിൽ എല്ലാ കാര്യത്തിനും ഒരു ഫുൾ സ്‌റ്റോപ്പ് ഉണ്ടാകും. അതുപോലൊരു ഫുൾ സ്റ്റോപ്പ് ഇക്കാര്യത്തിലും ഉണ്ടാകും. അതെങ്ങനെയാണ് എന്നുള്ളത് വൈകാതെ അറിയിക്കും'., വീണ കൂട്ടിച്ചേർത്തു.

അദ്ദേഹത്തിന്റെ പോസ്‌റ്റ് ഞാനും കണ്ടിരുന്നു. അതിനുള്ള എല്ലാ അവകാശവും അദ്ദേഹത്തിനുണ്ട്. മറ്റൊരു സ്ത്രീയാണ് അദ്ദേഹത്തിന് ശരിയായി തോന്നുതെങ്കിൽ ഞാനെന്തു പറയാനാണ്. നേരത്തെയൊക്കെ ഇങ്ങനെ ചോദിക്കുമ്പോൾ ഒരു ബുദ്ധിമുട്ട് വരും. എനിക്കൊരു മകനുണ്ട്, അവൻ്റെ കാര്യങ്ങൾ നോക്കി നടത്തണം. പ്രഫഷനായി മുന്നോട്ടു പോകണം. നിയമപരമായി ഞങ്ങൾ വിവാഹമോചിതരായിട്ടില്ല. അകന്നു കഴിയുകയാണ് എന്നത് സത്യമാണെന്നും വീണ പറഞ്ഞിരുന്നു.

മിനിസ്ക്രീൻ പരമ്പരകളിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ വീണ പിന്നീട് ഹാസ്യനടി എന്ന രീതിയിലും ശ്രദ്ധിക്കപ്പെട്ടു. സിനിമകളിലും സജീവമായ വീണ വെള്ളിമൂങ്ങയിലെ കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിലും വീണ മത്സരിച്ചിരുന്നു. ഇപ്പോൾ ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ സജീവമാണ് താരം.

 ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക. 

 Actress Veena Nair and her husband Swathi Suresh divorce after years of separation. They have a child but have been living separately for over three years.

 #VeenaNair #SwathiSuresh #Divorce #MalayalamActress #CelebrityNews
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia