മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ തന്‍വി എസ് രവീന്ദ്രന്‍ വിവാഹിതയായി; വരന്‍ ദുബൈയില്‍ പ്രൊജെക്റ്റ് മാനേജരായി ജോലി ചെയ്യുന്ന മുംബൈ സ്വദേശി, ചിത്രങ്ങള്‍ കാണാം
Nov 15, 2021, 17:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 15.11.2021) മിനി സ്‌ക്രീന്‍ താരമായ തന്‍വി എസ് രവീന്ദ്രനും ഗണേഷും വിവാഹിതരായി. ദുബൈയില്‍ പ്രൊജെക്റ്റ്
മാനേജരായി ജോലി ചെയ്യുന്ന മുംബൈ സ്വദേശിയാണ് വരന്‍. വിവാഹചടങ്ങിനിടയില്‍ നിന്നുള്ള കന്യാദാനം ചടങ്ങിന്റെ വീഡിയോ തന്‍വി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
മാനേജരായി ജോലി ചെയ്യുന്ന മുംബൈ സ്വദേശിയാണ് വരന്‍. വിവാഹചടങ്ങിനിടയില്‍ നിന്നുള്ള കന്യാദാനം ചടങ്ങിന്റെ വീഡിയോ തന്‍വി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

ഏറെ ആവേശത്തിലാണ് ഞാന്‍, ഇന്നാണ് ആ വലിയ ദിവസം, എന്ന് കുറിച്ചുകൊണ്ടായിരുന്നു രാവിലെ സോഷ്യല്‍ മീഡിയയില്‍ തന്‍വി വിവാഹത്തെ കുറിച്ച് പറഞ്ഞിരുന്നത്. അതിന് പിന്നാലെയാണ് ചടങ്ങില്‍ നിന്നുള്ള വീഡിയോയും പങ്കുവച്ചത്. ദുബൈയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹനിശ്ചയ ചടങ്ങുകള്‍ ഏതാനും നാളുകള്‍ക്ക് മുമ്പ് നടന്നത്.
വിവാഹത്തിന് വയലറ്റ് നിറത്തില്‍ സ്വര്‍ണപട്ട് വരുന്ന അതി മനോഹരമായ ഒരു സാരിയാണ് താരം ധരിച്ചത്. അതിന് അനുയോജ്യമായി ആഭരണങ്ങളും അണിഞ്ഞിരുന്നു. വളരെ മനോഹരമായ ഒരു ലുകിലാണ് തന്‍വി വിവാഹ വേദിയില്‍ ഇരുന്നത്. അതേസമയം വരന്‍ മുണ്ടും ധോതിയുണ് ധരിച്ചത്. ഹിന്ദു പരമ്പരാഗത വേഷത്തിലായിരുന്നു ഇരുവരും ഒരുങ്ങിയത്.
മൂന്നുമണി, രാത്രിമഴ, ഭദ്ര, പരസ്പരം തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയയാണ് തന്‍വി. തന്‍വി അഭിനയിച്ച പരസ്പരത്തിലെ ജെനിഫര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. കൂടുതലും നെഗറ്റീവ് വേഷങ്ങളിലാണ് തന്‍വി തിളങ്ങിയിട്ടുള്ളത്. കൂടാതെ ടമാര്‍ പഠാര്‍, സ്റ്റാര്‍ മാജിക് റിയാലിറ്റി ഷോകളുടേയും ഭാഗമായി തന്‍വി പേരെടുത്തിട്ടുണ്ട്.
എയര്‍ ഹോസ്റ്റസ് ആയിരുന്ന തന്‍വി മോഡെലിംഗ് രംഗത്തു നിന്നാണ് അഭിനയത്തിലേക്കെത്തിയത്. നിരവധിപേര്‍ സോഷ്യല്‍മീഡിയയില്‍ തന്‍വിക്കും ഗണേഷിനും വിവാഹമംഗളങ്ങളുമായി എത്തിയിട്ടുണ്ട്.
Keywords: News, Kerala, State, Kochi, Actress, Marriage, Entertainment, Social Media, Instagram, Actress Tanvis ravindran and Ganesh got Married
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.