ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗുരുവായൂര്‍: (www.kvartha.com 08.09.2016) പ്രമുഖ സീരിയല്‍ നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍ വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂര്‍ അമ്പലത്തില്‍ കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ ആയിരുന്നു വിവാഹം. കൊല്ലം സ്വദേശിയായ സീരിയല്‍ നടന്‍ സജി നായരാണ് വരന്‍. ദീര്‍ഘ നാളത്തെ പ്രണയമാണ് വിവാഹത്തില്‍ എത്തിയത്.
പ്രമുഖ ചാനലിലെ പുരാണ സീരിയലില്‍ നാരദ വേഷം ചെയ്ത നടനാണ് സജി. ഇതേ സീരിയലില്‍ ദേവിയുടെ വേഷം ചെയ്തത് ശാലു ആയിരുന്നു. സുഹൃത്തക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി ചങ്ങനാശ്ശേരി കൊണ്ടൂര്‍ റിസോര്‍ട്ടില്‍ ഞായറാഴ്ച വിവാഹ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്.
വിവാഹ ക്ഷണക്കത്ത് സുഹൃത്തുക്കള്‍ക്ക് ലഭിച്ചതോടെയാണ് വിവാഹ വാര്‍ത്ത എല്ലാവരും അറിഞ്ഞത്. ഊഹാപോഹങ്ങള്‍ നിറഞ്ഞതോടെ വിവാഹം ശരി വെച്ച് ശാലു തന്നെ രംഗത്തെത്തി. സോളാര്‍ വിവാദത്തില്‍പ്പെട്ടതോടെ പ്രതിഛായ നഷ്ടപ്പെട്ട താരം ജയില്‍ വാസത്തിന് ശേഷം നൃത്ത രംഗത്തെയ്ക്ക് ശക്തമായി തിരിച്ചെത്തി.
പരീക്ഷണ കാലത്തു നിന്ന് ജീവിതത്തിലേയ്ക്ക് തിരിച്ചു വരികയാണ്. അഭിനയത്തിലും ഡാന്‍സിലും കൂടുതല്‍ ശ്രദ്ധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. വിവാഹം കഴിച്ച് നല്ലൊരു ജീവിതം നയിക്കുക മാത്രമാണ് ഇനി മനസ്സില്‍ എല്ലാവരുടെയും അനുഗ്രഹം വേണമെന്നും നടി പറഞ്ഞിരുന്നു
പ്രമുഖ ചാനലിലെ പുരാണ സീരിയലില്‍ നാരദ വേഷം ചെയ്ത നടനാണ് സജി. ഇതേ സീരിയലില്‍ ദേവിയുടെ വേഷം ചെയ്തത് ശാലു ആയിരുന്നു. സുഹൃത്തക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി ചങ്ങനാശ്ശേരി കൊണ്ടൂര്‍ റിസോര്‍ട്ടില്‍ ഞായറാഴ്ച വിവാഹ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്.

പരീക്ഷണ കാലത്തു നിന്ന് ജീവിതത്തിലേയ്ക്ക് തിരിച്ചു വരികയാണ്. അഭിനയത്തിലും ഡാന്‍സിലും കൂടുതല്‍ ശ്രദ്ധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. വിവാഹം കഴിച്ച് നല്ലൊരു ജീവിതം നയിക്കുക മാത്രമാണ് ഇനി മനസ്സില്‍ എല്ലാവരുടെയും അനുഗ്രഹം വേണമെന്നും നടി പറഞ്ഞിരുന്നു
Keywords: Actress, Dance, Actor, Guruvayoor Temple, Friends, Marriage, Entertainment

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.