'ദൈവത്തിന്റെ പേരില്‍, തീവ്രവാദം'; രാമനവമിയുടെ ഭാഗമായുള്ള ആഘോഷങ്ങള്‍ക്കിടെ ഉണ്ടായ ആക്രമണങ്ങളില്‍ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്

 



കൊച്ചി: (www.kvartha.com 12.04.2022) ഉത്തരേന്‍ഡ്യയില്‍ രാമനവമി ദിനത്തോട് അനുബന്ധിച്ച് ഉണ്ടായ ആക്രമണങ്ങളില്‍ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത്. സമൂഹ മാധ്യമത്തിലൂടെയാണ് പാര്‍വതിയുടെ പ്രതികരണം.

'ദൈവത്തിന്റെ പേരില്‍, തീവ്രവാദം' (In the name of God. terrerisom) എന്നാണ് ആക്രമണവുമായി ബന്ധപ്പെട്ട വാര്‍ത്ത പങ്കുവച്ച് പാര്‍വതി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. 

ഗുജറാത്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങി നാല് സംസ്ഥാനങ്ങളില്‍ രാമനവമിയുമായി ബന്ധപ്പെട്ട് നടന്ന ആക്രമണത്തിന്റെ വാര്‍ത്തയാണ് പാര്‍വതി പങ്കുവച്ചത്.

താരത്തിന്റെ പോസ്റ്റിന് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ഇതാദ്യമായല്ല, ഇത്തരം വിഷയങ്ങളില്‍ പാര്‍വതി പ്രതികരിക്കുന്നത്. സാമൂഹ്യ- രാഷ്ട്രീയ വിഷയങ്ങളില്‍ പാര്‍വതി നടത്തുന്ന പ്രതികരണങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധ നേടാറുണ്ട്.

'ദൈവത്തിന്റെ പേരില്‍, തീവ്രവാദം'; രാമനവമിയുടെ ഭാഗമായുള്ള ആഘോഷങ്ങള്‍ക്കിടെ ഉണ്ടായ ആക്രമണങ്ങളില്‍ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്


അതേസമയം, രാമനവമി ദിനത്തില്‍ രാജ്യത്തുടനീളം നിരവധി വര്‍ഗീയ സംഘര്‍ഷങ്ങള്‍ റിപോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച രാമനവമി ദിനത്തില്‍ ഘോഷയാത്രകള്‍ നടക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ശ്രീരാമന്റെ ജന്മദിനം ആഘോഷിക്കുന്നതിനാണ് രാമനവമി ദിനത്തില്‍ ഘോഷയാത്രകള്‍ നടത്തുന്നത്. ഈ ഘോഷയാത്രകള്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.


'ദൈവത്തിന്റെ പേരില്‍, തീവ്രവാദം'; രാമനവമിയുടെ ഭാഗമായുള്ള ആഘോഷങ്ങള്‍ക്കിടെ ഉണ്ടായ ആക്രമണങ്ങളില്‍ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്


ആക്രമണ സംഭവങ്ങളെത്തുടര്‍ന്ന് മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശത്ത് സുരക്ഷാസേനയെ വിന്യസിപ്പിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാമനവമി ആഘോഷത്തിലേക്ക് കല്ലെറിഞ്ഞെന്നാരോപിച്ചായിരുന്നു അക്രമമെന്ന് അസി. കലക്ടര്‍ എസ് എസ് മുജര്‍ഡെ പറഞ്ഞു. 

അക്രമത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ മേഖലകളില്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അതിനിടെ ഇരുവിഭാഗങ്ങളും തമ്മില്‍ ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയ എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നാണ് രാമനവമി ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ പറയുന്നത്.

Keywords:  News, Kerala, State, Kochi, Entertainment, Actress, Top-Headlines, Social-Media, Instagram, Actress Parvathy Thiruvoth reacts to Hindutva attacks as part of Ram Navami rally
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia