Namitha | നിറവയറില്‍ ഫോടോ ഷൂടുമായി തെന്നിന്‍ഡ്യന്‍ നടി നമിത; ചിത്രങ്ങള്‍ വൈറല്‍
May 10, 2022, 13:55 IST
ചെന്നൈ: (www.kvartha.com) തെന്നിന്‍ഡ്യന്‍ സിനിമയിലെ പ്രിയതാരമായ നടി നമിത തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും നിരവധി ആരാധകരുള്ള താരം കൂടിയാണ്. സമൂഹ മാധ്യമങ്ങളില്‍ സജീവമായ താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. നിറവയറില്‍ ഫോടോ ഷൂടുമായാണ് താരം എത്തിയിരിക്കുന്നത്. ഗ്ലാമറസ് ലുകിലുള്ള നമിതയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. തന്റെ പിറന്നാള്‍ ദിനത്തിലാണ് താരം ഗര്‍ഭിണിയാണെന്ന സന്തോഷം പങ്കുവച്ചത്. ഇതാദ്യമായാണ് താന്‍ ഗര്‍ഭിണി ആണെന്ന കാര്യം നമിത ആരാധകരുമായി പങ്കുവയ്ക്കുന്നത്.
'മാതൃത്വം, എന്റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുകയാണ്. ഞാന്‍ ആകെ മാറിക്കഴിഞ്ഞു. ആ മാറ്റം എന്നില്‍ പ്രകടമാണ്. നിന്നെയായിരുന്നു എനിക്ക് വേണ്ടത്. നിനയ്ക്കു വേണ്ടി ഒരുപാട് പ്രാര്‍ഥിച്ചു. എനിക്കിപ്പോള്‍ നിന്നെ അറിയാം', എന്നാണ് ചിത്രങ്ങളോടൊപ്പം നമിത കുറിച്ചത്.
നമിതയും നിര്‍മാതാവ് വീരേന്ദ്ര ചൗധരിയും തമ്മിലുള്ള വിവാഹം 2017ല്‍ ആയിരുന്നു. ശേഷം നമിത സിനിമയില്‍ നിന്നും വിട്ടു നിന്നിരുന്നു. മോഹന്‍ലാലിന്റെ പുലിമുരുകനിലൂടെ മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടിയുടെ ബിഗ് സ്‌ക്രീനിലേക്കുള്ള രണ്ടാംവരവ്. 'പൊട്ട്' എന്ന തമിഴ് ചിത്രമാണ് നമിതയുടേതായി ഇറങ്ങാനുള്ള പുതിയ പ്രോജക്ട്. മലയാളത്തിലും തമിഴിലും ഒരേസമയം നിര്‍മിക്കുന്ന 'ബൗ വൗ' എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുകയാണ്.
Keywords: News,National,India,chennai,Facebook,Facebook Post,Actress,Social-Media,Entertainment,Photo, Actress Namitha share pregnant photo shoot
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.