പാലേരി മാണിക്യത്തിന് ശേഷം സെലക്ടീവ് ആകാന്‍ സാധിച്ചില്ല; അബദ്ധങ്ങള്‍ പറ്റിയത് സിനിമയ്ക്ക് പുറത്ത്: മൈഥിലി

 


കൊച്ചി:(www.kvartha.com 14.01.2018) കരിയറിന്റെ കാര്യത്തില്‍ താന്‍ ഹാപ്പിയല്ലെന്നും അബദ്ധങ്ങള്‍ സംഭവിച്ചത് സിനിമയ്ക്ക് പുറത്താണെന്നും നടി മൈഥിലി. പാലേരി മാണിക്യത്തിന് ശേഷം സെലക്ടീവ് ആകാന്‍ സാധിച്ചില്ലെന്നും നടി പറഞ്ഞു. അടുത്തകാലത്ത് ഉണ്ടായ പല സംഭവങ്ങളിലും വിവാദങ്ങളിലും തന്റെ പേര് മാധ്യമങ്ങള്‍ വലിച്ചിഴച്ചു. ഒരാളേയും പേനവച്ച് കീറിമുറിക്കരുത്. അതും ഒരുതരം പീഡനം തന്നെയാണ്. തനിക്ക് ഒരു ബന്ധവുമില്ലാത്ത സംഭവങ്ങളില്‍ പോലും തന്റെ പേര്് വലിച്ചിഴച്ചുവെന്നും മൈഥിലി പറയുന്നു.

മലയാള സിനിമയിലെ സ്ത്രീ ശാക്തീകരണത്തിനുവേണ്ടി നിലവില്‍ വന്ന സംഘടനയും അവര്‍ നടത്തുന്ന പരിപാടികളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ മാത്രമായി ഒതുങ്ങുന്നതാവരുത്. പുറത്തുള്ള ജീവിതത്തിലേയ്ക്കു കൂടി അത് വ്യാപിപ്പിക്കാന്‍ ശ്രമിക്കണം. എങ്കില്‍ മാത്രമേ സ്ത്രീകള്‍ക്ക് അത് ഗുണം ചെയ്യൂവെന്നും എന്താണ് ഫെമിനിസമെന്ന് തനിക്കറിയില്ലെന്നും ഒരു മാസികക്ക് അനുവദിച്ച അഭിമുഖത്തില്‍ നടി പറഞ്ഞു.

പാലേരി മാണിക്യത്തിന് ശേഷം സെലക്ടീവ് ആകാന്‍ സാധിച്ചില്ല; അബദ്ധങ്ങള്‍ പറ്റിയത് സിനിമയ്ക്ക് പുറത്ത്: മൈഥിലി

സിനിമയില്‍ നിന്നു തനിക്ക് ഇതുവരെ ഒരുതരത്തിലുള്ള ചൂഷണങ്ങളും നേരിടേണ്ടി വന്നിട്ടില്ല. എല്ലാ പുരുഷന്മാരും മോശക്കാരല്ലെന്നും തനിക്ക് മണ്ടത്തരങ്ങളും പാളിച്ചകളും പറ്റിയത് സിനിമയ്ക്ക് പുറത്താണെന്നും അത് തന്റെ തെറ്റുകൊണ്ടുമാത്രമാണെന്നും മൈഥിലി തുറന്നുപറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kochi, Ernakulam, Kerala, News, Entertainment,  Cinema,  Unhappy,  Gents,  Problem, Actress Mythili on her career

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia