Molly Kannamaly | നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലെന്ന് റിപോര്‍ട്; ചികിത്സയ്ക്കായി കുടുംബത്തെ സഹായിക്കണമെന്ന് ബിഗ് ബോസ് താരവും സാമൂഹിക പ്രവര്‍ത്തകയുമായ ദിയ സന

ADVERTISEMENT

കൊച്ചി: (www.kvartha.com) ഹൃദയ സംബന്ധമായ രോഗങ്ങളുള്ള നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഫോര്‍ട് കൊച്ചിയിലെ ഗൗതം ആശുപത്രിയിലെ ഐസിയുവില്‍ വെന്റിലേറ്ററിലാണ് നടി ഇപ്പോള്‍. മൂന്ന് ദിവസം മുന്‍പ് മോളി വീട്ടില്‍ ബോധം കെട്ട് വീഴുകയായിരുന്നുവെന്നാണ് വിവരം.

ബിഗ് ബോസ് താരവും സാമൂഹിക പ്രവര്‍ത്തകയുമായ ദിയ സനയും ശാലിനിയുമാണ് വിവരം പുറത്തുവിട്ടത്. ചികിത്സയ്ക്കായി മോളിയുടെ കുടുംബത്തിനെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് ദിയ ഫേസ്ബുകില്‍ പോസ്റ്റിട്ടിട്ടുണ്ട്. 

Molly Kannamaly | നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലെന്ന് റിപോര്‍ട്; ചികിത്സയ്ക്കായി കുടുംബത്തെ സഹായിക്കണമെന്ന് ബിഗ് ബോസ് താരവും സാമൂഹിക പ്രവര്‍ത്തകയുമായ ദിയ സന

'മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍ ഗൗതം ഹോസ്പിറ്റലില്‍ വെന്റിലേറ്റര്‍ ആണ്. അതുകൊണ്ട് നിങ്ങളാല്‍ കഴിയുന്ന ഒരു കൈ സഹായം ചെയ്ത് സഹരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. ഈ ഗൂഗിള്‍ പേ നമ്പര്‍ മോളിയമ്മയുടെ മകന്‍ ജോളിയുടേതാണ് 8606171648 സഹായിക്കാന്‍ കഴിയുന്നവര്‍ സഹായിക്കണേ'- എന്നാണ് ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് ദിയ കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറേ കാലമായി ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മോളി കണ്ണമാലി ചികിത്സയില്‍ ആണ്. നേരത്തെ രണ്ടാമത്തെ അറ്റാക്ക് വന്ന് തളര്‍ന്ന് പോയപ്പോഴും അസുഖത്തോട് പോരാടി മോളി തിരിച്ചുവന്നിരുന്നു. അന്ന് ചികിത്സയ്ക്ക് സഹായിച്ചത് മമ്മൂട്ടി ആയിരുന്നുവെന്നും മോളി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 

'സ്ത്രീധനം' എന്ന സീരിയലിലൂടെയാണ് മോളി അഭിനയ രംഗത്തേക്ക് എത്തുന്നത്. സീരിയലിലെ 'ചാള മേരി' എന്ന കഥാപാത്രത്തിലൂടെയാണ് നടി ശ്രദ്ധ നേടുന്നത്.

Aster_MIMS
Molly Kannamaly | നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലെന്ന് റിപോര്‍ട്; ചികിത്സയ്ക്കായി കുടുംബത്തെ സഹായിക്കണമെന്ന് ബിഗ് ബോസ് താരവും സാമൂഹിക പ്രവര്‍ത്തകയുമായ ദിയ സന

Keywords:  News,Kerala,State,Entertainment,Actress,Health,Health & Fitness,hospital,Treatment, help,Facebook,Facebook Post,Social-Media, Actress Molly Kannamaly Hospitalized in Fort Kochi

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia