SWISS-TOWER 24/07/2023

Movie | വിജയ്‌ക്കൊപ്പമുള്ള അഭിനയ അനുഭവം പങ്കുവച്ച് 'ദി ഗോട്ടി'ലെ നായിക മീനാക്ഷി ചൗധരി

 
Vijay and Meenakshi Chaudhari
Vijay and Meenakshi Chaudhari

Photo Credit: Instagram/ Meenakshi Chaudhary

'അദ്ദേഹത്തോടൊപ്പം സ്‌ക്രീൻ പങ്കിടുന്നത് ഒരു അത്ഭുതകരമായ അനുഭവമായിരുന്നു'

ചെന്നൈ: (KVARTHA) തമിഴ് സൂപ്പർ താരം വിജയുടെ ഏറ്റവും പുതിയ ചിത്രമാണ് 'ദി ഗോട്ട്'. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത പാൻ ഇന്ത്യൻ  സിനിമയിൽ നായികയായി എത്തിയത് മീനാക്ഷി ചൗധരിയാണ്. 

കൽപ്പാത്തി എസ് അഘോരം, കൽപ്പാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ എജിഎസ് എൻ്റർടെയ്ൻമെൻ്റ് ലിമിറ്റഡിൽ നിർമ്മിക്കുന്ന ചിത്രം, പാൻ ഇന്ത്യ പ്രൊഡക്ഷൻ ഹൗസ് മൈത്രി മൂവി മേക്കേഴ്‌സ് തെലുങ്ക് പതിപ്പ് ഗംഭീരമായി പുറത്തിറക്കുന്നു. 

Aster mims 04/11/2022

ഇപ്പോൾ ദി ഗോട്ടിലെ നായിക മീനാക്ഷി ചൗധരിയുടെ വാക്കുകൾ വൈറലാവുകയാണ്. വിജയ്‌ക്കൊപ്പമുള്ള അഭിനയം മികച്ച അനുഭവമായിരുന്നു. രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് മുമ്പ് വിജയ് ചെയ്ത അവസാന ചിത്രമാണിത്. ഈ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു. അദ്ദേഹത്തോടൊപ്പം സ്‌ക്രീൻ പങ്കിടുന്നത് ഒരു അത്ഭുതകരമായ അനുഭവമായിരുന്നു. സിനിമയുടെ റിലീസിനായി ഞാൻ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ഈ സിനിമയിൽ ഒരു വേഷത്തിനായി സംവിധായകൻ എന്നെ സമീപിച്ചതിൽ വളരെ സന്തോഷമുണ്ടെന്നുമായിരുന്നു അവരുടെ വാക്കുകൾ.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia