Manju Warrier | സമൂഹമാധ്യമങ്ങളിലൂടെ മഞ്ജുവാര്യരെ ഭീഷണിപ്പെടുത്തിയതായി പരാതി; യുവാവിനെതിരെ പൊലീസ് കേസ്, പ്രതി സംവിധായകനെന്ന് സൂചന
May 5, 2022, 10:37 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) നടി മഞ്ജുവാര്യരുടെ പരാതിയില്‍ യുവാവിനെതിരെ കേസെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് കൊച്ചി എളമക്കര പൊലീസിന്റെ നടപടി. കേസില്‍ മഞ്ജുവാര്യരുടെ മൊഴി രേഖപ്പെടുത്തി. യുവാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇയാള്‍ സംവിധായകനാണെന്നാണ് സൂചന. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവാര്യരുടെ പരാതി. നടിയെ ബലാല്‍സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യര്‍ സ്വീകരിച്ച നിലപാടും ഭീഷണിക്ക് പിറകില്‍ ഉണ്ടെന്നാണ് പരാതിയില്‍ പറയുന്നത്.
എറണാകുളം സ്വദേശിയായ പ്രതിയുടെ മറ്റ് വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടാന്‍ ആകില്ലെന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിയുടെ പേര് വെളിപ്പെടുത്താത്തതെന്ന് പൊലീസ് പറയുന്നു. കേസിന്റെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

