'ഒരു പേരില്‍ എന്തിരിക്കുന്നു എന്ന ചിന്ത കൊണ്ടു നടന്നിരുന്ന ഞാന്‍ എന്റെയാ പഴയ പേര് ഉപേക്ഷിച്ചിരിക്കുന്നു, ഇനി ഞാന്‍ സബീനയല്ല'; 18 വര്‍ഷം കൊണ്ട് നടന്ന തന്റെ പേര് മാറ്റിയത് ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ പങ്കുവച്ച് മലയാള നടി

കൊച്ചി: (www.kvartha.com 20.09.2021) സബീന ലത്തീഫ് എന്ന രേഖകളിലെ പേര് ഔദ്യോഗികമായി മാറ്റിയെന്ന് നടി ലക്ഷ്മി പ്രിയ. ഈ വിവരം തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ തന്നെയാണ് നടി പങ്കുവച്ചത്. ഗസറ്റ് നോടിഫികേഷന്റെ കോപിയും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ കലാരംഗത്ത് ഇവര്‍ ലക്ഷ്മി പ്രിയ എന്നാണ് അറിയപ്പെട്ടിരുന്നത്.

ഒരു പേരില്‍ എന്തിരിക്കുന്നു എന്ന ചിന്ത കൊണ്ട് മാത്രം കൊണ്ടു നടന്നിരുന്ന എന്റെയാ പഴയ പേര് ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു. നീണ്ട പതിനെട്ടു വര്‍ഷം ഞാന്‍ സബീന ആയിരുന്നു. 19 വര്‍ഷമായി ഞാന്‍ ലക്ഷ്മി പ്രിയയും- നടി പറയുന്നു. 

കല്ലെറിഞ്ഞവരോടും ആര്‍ത്തു വിളിച്ചവരോടും തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ടെന്നും കാരണം ആ കല്ലെറിയല്‍ കൊണ്ടാണ് പൂര്‍ണമായും ഹിന്ദു എന്ന സ്വത്വം രേഖാമൂലം അങ്ങനെ തന്നെ ആവട്ടെ എന്ന് ഞാന്‍ തീരുമാനിച്ചതെന്ന് നടി ഫേസ്ബുകില്‍ കുറിച്ചു.   

'ഒരു പേരില്‍ എന്തിരിക്കുന്നു എന്ന ചിന്ത കൊണ്ടു നടന്നിരുന്ന ഞാന്‍ എന്റെയാ പഴയ പേര് ഉപേക്ഷിച്ചിരിക്കുന്നു, ഇനി ഞാന്‍ സബീനയല്ല'; 18 വര്‍ഷം കൊണ്ട് നടന്ന തന്റെ പേര് മാറ്റിയത് ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ പങ്കുവച്ച് മലയാള നടി

ലക്ഷ്മി പ്രിയയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം; 

ഐ ഒഫിഷിയലി അനൗണ്‍സ്ഡ് യെസ് ഐ ആം ലക്ഷ്മി പ്രിയ. ഒരു പേരില്‍ എന്തിരിക്കുന്നു എന്ന ചിന്ത കൊണ്ട് മാത്രം കൊണ്ടു നടന്നിരുന്ന എന്റെയാ പഴയ പേര് ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു. നീണ്ട പതിനെട്ട് വര്‍ഷം ഞാന്‍ സബീന ആയിരുന്നു. 19 വര്‍ഷമായി ഞാന്‍ ലക്ഷ്മി പ്രിയയും. ഇത് രണ്ടും ചേരുന്ന ഒരാളിനെ കൊണ്ടു നടക്കാന്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല. കാരണം ഞാന്‍ എന്നും ഞാന്‍ ആയിരുന്നു. എത്ര വലിയ പ്രതിസന്ധി വരുമ്പോഴും ദൈവത്തിന്റെ മാത്രം കരം പിടിച്ചു മറു കര നീന്തിയ വളരെ കരുത്തുള്ള ഒരു സ്ത്രീ.

കല്ലെറിഞ്ഞതിനും ആര്‍ത്തു വിളിച്ചതിനും നിങ്ങളോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്. കാരണം നിങ്ങളുടെ ആ കല്ലെറിയല്‍ കൊണ്ടാണ് പൂര്‍ണമായും ഹിന്ദു എന്ന എന്റെ സ്വത്വം രേഖാമൂലം അങ്ങനെ തന്നെ ആവട്ടെ എന്ന് ഞാന്‍ തീരുമാനിക്കുന്നത്.

'ഒരു പേരില്‍ എന്തിരിക്കുന്നു എന്ന ചിന്ത കൊണ്ടു നടന്നിരുന്ന ഞാന്‍ എന്റെയാ പഴയ പേര് ഉപേക്ഷിച്ചിരിക്കുന്നു, ഇനി ഞാന്‍ സബീനയല്ല'; 18 വര്‍ഷം കൊണ്ട് നടന്ന തന്റെ പേര് മാറ്റിയത് ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ പങ്കുവച്ച് മലയാള നടി

കല്ലെറിഞ്ഞവര്‍ക്കും ചേര്‍ത്തു പിടിച്ചവര്‍ക്കും നന്ദി അറിയിക്കട്ടെ. ഒറ്റ മുറിയില്‍ നിന്നും എന്നെ ചേര്‍ത്തു പിടിച്ചു കൃത്യമായ ഒരു മേല്‍വിലാസം ഉണ്ടാക്കി തന്ന എന്റെ ഭര്‍ത്താവിനോടുള്ള എന്റെ സ്‌നേഹം അറിയിക്കാന്‍ എനിക്ക് വാക്കുകളില്ല.

ഒറ്റ കൂടിക്കാഴ്ചയില്‍ എന്റെ പേര്, മതം, ഒപ്പ് എന്നിവ ചേഞ്ച് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്, ഒരുപേരില്‍ ഒരുപാടുണ്ട് എന്ന് എനിക്ക് ബോധ്യപ്പെടുത്തി തന്ന അഡ്വകേറ്റ് കൃഷ്ണ രാജിനാണ് ഇപ്പൊ ഈ മാറ്റത്തിന്റെ മുഴുവന്‍ ക്രെഡിറ്റ്‌സും ഞാന്‍ കൊടുക്കുക. ഒപ്പം അതിന് എന്നെ സഹായിച്ച സൈനേഷ് തത്വമയി ന്യൂസ്, Binil Somasundaram ബിനില്‍ ജി, ശ്രീ ഗിരീഷ് ജി വിശ്വ ഹിന്ദു പരീക്ഷിത് എന്നിവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ഹിന്ദു ആയാലും മുസ്ലിം ആയാലും ഞാന്‍ ഞാനായിരിക്കും. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരുവചനം ഓര്‍മിപ്പിച്ചുകൊണ്ട്-  ലക്ഷ്മി പ്രിയ.

'ഒരു പേരില്‍ എന്തിരിക്കുന്നു എന്ന ചിന്ത കൊണ്ടു നടന്നിരുന്ന ഞാന്‍ എന്റെയാ പഴയ പേര് ഉപേക്ഷിച്ചിരിക്കുന്നു, ഇനി ഞാന്‍ സബീനയല്ല'; 18 വര്‍ഷം കൊണ്ട് നടന്ന തന്റെ പേര് മാറ്റിയത് ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ പങ്കുവച്ച് മലയാള നടി

Keywords:  News, Kerala, State, Kochi, Entertainment, Actress, Name, Social Media, Facebook, Facebook Post, Actress Lakhmi Priya officially Changed her name
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia