വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന റേഞ്ച് റോവര്‍ തിരിച്ച് നല്‍കുന്നില്ല; നടിക്കെതിരെ പരാതിയുമായി ബിസിനസുകാരന്‍
Apr 5, 2018, 18:33 IST
ന്യൂഡല്‍ഹി: (www.kvartha.com 05.04.2018) മൊഹബത്തേന്‍ താരം കിം ശര്‍മ്മയ്ക്കെതിരെ പരാതിയുമായി രാജസ്ഥാന്‍ ബിസിനസുകാരന്‍ ദിലീപ് കുമാര്‍. തന്റെ ആഡംബര വാഹനം നടി സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കുകയാണെന്നും ആവശ്യപ്പെട്ടിട്ടും തിരിച്ച് തരുന്നില്ലെന്നുമാണ് പരാതി. രാജസ്ഥാനിലും ഡല്‍ഹിയിലും ബിസിനസുള്ള ദിലീപ് കുമാറിന് പതിവായി ഡല്‍ഹിയിലേയ്ക്ക് യാത്ര ചെയ്യേണ്ടി വരാറുണ്ട്. യാത്രയുടെ സൗകര്യാര്‍ത്ഥം അദ്ദേഹം നടിയും ഭര്‍ത്താവ് അലി പുഞ്ഞ് ജനിയും താമസിച്ചിരുന്ന വീട്ടില്‍ തന്റെ റേഞ്ച് റോവര്‍ അവരുടെ സമ്മതത്തോടെ പാര്‍ക്ക് ചെയ്തിരുന്നു. എന്നാല്‍ താനില്ലാത്തപ്പോള്‍ തന്റെ വാഹനം നടി ഉപയോഗിക്കുന്നുവെന്നാണ് ദിലീപ് കുമാറിന്റെ ആരോപണം.
2017 സെപ്റ്റംബറില്‍ ദിലീപ് കുമാര്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. പരാതിയില്‍ നടിയുടെ പേരും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പോലീസ് നടിയുടെ ഭര്‍ത്താവ് അലി പുഞ്ഞ് ജനിയുടെ പേരിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നതെന്ന് ദിലീപ് കുമാര്‍ പറയുന്നു. അലി പുഞ് ജനിയും നടിയും ഇപ്പോള്‍ അകന്നാണ് താമസം.
കാര്‍ തന്റെ ഭര്‍ത്താവ് തനിക്ക് തന്നതാണെന്നാണ് നടിയുടെ വാദം. എന്നാല്‍ വാഹനം വിട്ടുകിട്ടാനായി ദിലീപ് കുമാര്‍ ഇപ്പോള്‍ ഖാര്‍ പോലീസ് സ്റ്റേഷനില്‍ വീണ്ടും പരാതി നല്‍കിയിരിക്കുകയാണ്.
2000ത്തില്‍ മുഹബ്ബത്തേന്‍ എന്ന ചിത്രത്തിലൂടെയാണ് കിം ബോളീവുഡിലെത്തിയത്. അമിതാഭ് ബച്ചനും ഷാരൂഖും അടക്കം വന്‍ താരനിരയുണ്ടായിരുന്നു ചിത്രത്തില്‍. ഫിദ, തുംസെ അച്ഛ കോന്‍ ഹെ, ടോം ഡിക് ആന്‍ഡ് ഹരി, കഹ്താ ഹെ ദില്‍ ബാര്‍ ബാര്‍ തുടങ്ങിയ ചിത്രങ്ങളും കിമ്മിന്റേതാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: New Delhi: 'Mohabbatein' actress Kim Sharma has been accused by a Rajasthan-based businessman of illegally using his luxury vehicle in his absence and refusing to give it back.
Keywords: National, Entertainment, Bollywood

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.