'ബഹുമാനപ്പെട്ട രാഷ്ട്രപതി സര്, ഒരു സംസ്ഥാനത്തിന്റെയും ഗവര്‍ണര്‍ പദവിയിലേക്ക് അര്‍ഹതയുള്ള ഒരു വനിതയെപ്പോലും അങ്ങേക്ക് കണ്ടെത്താനായില്ലേ?'; ചോദ്യവുമായി ബിജെപി നേതാവായ നടി ഖുശ്ബു
Jul 8, 2021, 12:39 IST
ചെന്നൈ: (www.kvartha.com 08.07.2021) പുതിയ ഗവര്‍ണര്‍ നിയമനങ്ങള്‍ക്ക് പിന്നാലെ സ്ത്രീകളോട് കാണിച്ച വിവേചനത്തില്‍ ഇഷ്ടക്കേട് തുറന്ന് കാണിച്ച് ബി ജെ പി നേതാവായ നടി ഖുശ്ബു. ഗവര്‍ണര്‍ പട്ടികയില്‍ സ്ത്രീകളില്ലാത്തത് എന്തുകൊണ്ടാണ് എന്നാണ് നടി ഉന്നയിച്ച ചോദ്യം. രാഷ്ട്രപതിയെ ടാഗ് ചെയ്ത് ട്വിറ്ററിലാണ് ഖുശ്ബു ചോദ്യമുന്നയിച്ചത്.
'ബഹുമാനപ്പെട്ട സര്, ഒരു സംസ്ഥാനത്തിന്റെയും ഗവര്‍ണര്‍ പദവിയിലേക്ക് അര്‍ഹതയുള്ള ഒരു വനിതയെപ്പോലും അങ്ങേക്ക് കണ്ടെത്താനായില്ലേ? എന്തുകൊണ്ടാണ് ഈ വിവേചനം? ഇത് വേദനാജനകമാണ്.' -പുതിയ ഗവര്‍ണര്‍മാരുടെ പട്ടിക പങ്കുവെച്ച് ഖുശ്ബു കുറിച്ചു.
കോണ്‍ഗ്രസ് ദേശീയ വക്താവായിരുന്ന ഖുശ്ബു കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ബി ജെ പിയില്‍ ചേര്‍ന്നത്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തൗസന്‍ഡ് ലൈറ്റ്സ് മണ്ഡലത്തില്‍ മത്സരിച്ച് ഖുശ്ബു പരാജയപ്പെട്ടിരുന്നു.
Keywords: News, National, India, Chennai, Tamil, Actress, Entertainment, Politics, BJP, Political Party, Governor, Woman, Actress Khushboo with the question of why there are no women in the governor listWould like to ask His Excellency President @rashtrapatibhvn just one question. Respected Sir, didn't you find even a single woman worthy enough to be in Chair in of any the States?? Why this discrimination? Coming from you is painful and hurting. Hope I haven't offended you. 🙏🙏 pic.twitter.com/28cvGQpJtb
— KhushbuSundar ❤️ (@khushsundar) July 7, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.