'അമ്മ ഒരു കുടുംബമാണെങ്കില്‍ വാക്കാലുള്ള പരാതി പോരെ'; രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്ന മോഹന്‍ലാലിന്റെ വിശദീകരണത്തിനെതിരെ ആക്രമിക്കപ്പെട്ട നടി
Jul 11, 2018, 20:49 IST
കൊച്ചി: (www.kvartha.com 11.07.2018) രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്ന മോഹന്‍ലാലിന്റെ വിശദീകരണത്തിനെതിരെ ആക്രമിക്കപ്പെട്ട നടി രംഗത്ത്. ദിലീപ് അവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് ആരോപിച്ച് ആക്രമിക്കപ്പെട്ട നടി രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്ന് മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിന് പിന്നാലെയാണ് നടി രംഗത്തെത്തിയത്. അമ്മ ഒരു കുടുംബമാണെങ്കില്‍ വാക്കാലുള്ള പരാതി പോരെ എന്നാണ് നടിയുടെ ചോദ്യം. അമ്മ ഒരു കുടുംബം പോലെയാണെന്നും അംഗങ്ങളെല്ലാം ഒരുപോലെയാണെന്നും അമ്മ നേതൃത്വം നേരത്തെ പറഞ്ഞിരുന്നു.
അമ്മയില്‍ നിന്ന് പുറത്താക്കപ്പെട്ട ദിലീപിനെ തിരിച്ചെടുത്തതും തുടര്‍ന്ന് നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജിവെക്കുകയും ചെയ്തതിന് പിന്നാലെ അമ്മയുടെ നിലപാട് വ്യക്തമാക്കി പ്രസിഡന്റ് മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ദിലീപ് അവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് ആരോപിച്ച് ആക്രമിക്കപ്പെട്ട നടി രേഖാമൂലം പരാതി നല്‍കിയില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ വിശദീകരണം.
സംഘടനയുടെ മുന്‍ എക്‌സിക്യൂട്ടീവ് അംഗവും നടിയുടെ അടുത്ത സുഹൃത്തുമായ രമ്യ നമ്പീശനോടാണ് നടി ഇക്കാര്യം പറഞ്ഞത്. ഒരു ദേശീയ മാധ്യമത്തോടാണ് രമ്യ ഇക്കാര്യം വ്യക്തമാക്കിയത്. അമ്മ ഒരു കുടുംബമാണെങ്കില്‍ ദിലീപിനെതിരെ വാക്കാല്‍ പരാതി നല്‍കിയാല്‍ സംഘടന പരിഗണിക്കില്ലേ എന്ന് അവള്‍ തന്നോട് ചോദിച്ചുവെന്ന് രമ്യ അഭിമുഖത്തില്‍ പറഞ്ഞു.
മോഹന്‍ ലാലിന്റെ വാര്‍ത്ത സമ്മേളനത്തിനു ശേഷം താന്‍ അവളുമായി സംസാരിച്ചു. അവള്‍ തന്നോട് പറഞ്ഞത് ഇങ്ങനെയാണ്.. സംഘടന കുടുംബമാണെങ്കില്‍ വാക്കാലുള്ള പരാതി മതിയായിരുന്നില്ലേ? ആരും ആരോപണം ഉന്നയിക്കുകയോ, എന്തിനെങ്കിലും വേണ്ടിയോ സംഘടനയെ സമീപിക്കാറില്ല. പരാതി പറഞ്ഞപ്പോള്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്നാണ് പറഞ്ഞത്. ചിലപ്പോള്‍ അന്വേഷിച്ചു കാണും. ആരോപണ വിധേയനായ ആള്‍ അത് തള്ളിക്കളഞ്ഞിട്ടുണ്ടാകും. എന്നാല്‍ എഴുതിക്കൊടുത്തില്ല എന്ന ന്യായമാണ് പ്രസിഡന്റ് പറയുന്നത്. പരാതി എഴുതി നല്‍കിയാലും നടപടി എടുക്കില്ല എന്നാണ് ഇതില്‍ നിന്നും മനസിലാകുന്നതെന്നും നടി പറഞ്ഞുവെന്ന് രമ്യ നമ്പീശന്‍ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Ramya Nambeesan, Entertainment, Amma, Complaint, Mohanlal, Actress Attack case: Victim against Mohanlal

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.