നടിയെ ആക്രമിച്ച കേസില്‍ പ്രതികളായ അഭിഭാഷകര്‍ നല്‍കിയ വിടുതല്‍ ഹര്‍ജി തള്ളി

 


കൊച്ചി: (www.kvartha.com 27.06.2018) നടിയെ ആക്രമിച്ച കേസില്‍ പ്രതികളായ അഭിഭാഷകര്‍ നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി.  അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവര്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയാണ് കോടതി തള്ളിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്.

നടിയെ ആക്രമിച്ച കേസിലെ പതിനൊന്നും പന്ത്രണ്ടും പ്രതികളാണ് പ്രതീഷ് ചാക്കോയും രാജു ജോസഫും. പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇരുവരും ഹര്‍ജി നല്‍കിയത്. എന്നാല്‍ കേസില്‍ നിന്നും ഒഴിവാക്കാനാകില്ലെന്ന് വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ട് വിചാരണ കോടതി ഉത്തരവിട്ടു.

കേസില്‍ പ്രധാന തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു എന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. വിചാരണ വേഗത്തിലാക്കാന്‍ തയ്യാറാണെന്ന് കോടതി വ്യക്തമാക്കി. പ്രതിഭാഗം ഇതിനോട് സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

നടിയെ ആക്രമിച്ച കേസില്‍ പ്രതികളായ അഭിഭാഷകര്‍ നല്‍കിയ വിടുതല്‍ ഹര്‍ജി തള്ളി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, Kochi, News, Entertainment, Case, Actress, attack, Dileep, Actress attack case: Petition rejected by court form the accuses 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia