മലയാളം നന്നായി സംസാരിക്കാന്‍ അറിയാത്തതിനാല്‍ താന്‍ പറഞ്ഞത് പൊലീസിന് മനസ്സിലായില്ല: ജാമ്യാപേക്ഷയുമായി ലഹരി നിശാപാര്‍ടി നടന്നതുമായി ബന്ധപ്പെട്ടു പിടിയിലായ നടിയും മോഡലുമായ ബ്രിസ്റ്റി ബിശ്വാസ്

 



കൊച്ചി: (www.kvartha.com 06.01.2021) മലയാളം നന്നായി സംസാരിക്കാന്‍ അറിയാത്തതിനാല്‍ താന്‍ പറഞ്ഞത് പൊലീസിന് മനസ്സിലായില്ലെന്ന് ലഹരി നിശാപാര്‍ടി നടന്നതുമായി ബന്ധപ്പെട്ടു പിടിയിലായി ജാമ്യാപേക്ഷയുമായി എത്തിയ നടിയും മോഡലുമായ ബ്രിസ്റ്റി ബിശ്വാസ്. വാഗമണ്‍ റിസോര്‍ടില്‍ ലഹരി നിശാപാര്‍ടി നടന്നതുമായി ബന്ധപ്പെട്ടു പിടിയിലായ നടി ഹൈകോടതിയില്‍ ജാമ്യാപേക്ഷ നല്‍കി.

തൃപ്പൂണിത്തുറയിലാണു താമസിക്കുന്നതെങ്കിലും കൊല്‍ക്കത്ത സ്വദേശിനിയായ തനിക്കു മലയാളം നന്നായി സംസാരിക്കാന്‍ അറിയില്ലെന്നും പൊലീസ് ഉദ്യോഗസ്ഥനു താന്‍ പറഞ്ഞതു മനസ്സിലാകാതെ പോയതിനാലാണു പ്രതിയാക്കിയതെന്നും ബിടെക് വിദ്യാര്‍ഥിയായ ഹര്‍ജിക്കാരി പറയുന്നു.

മലയാളം നന്നായി സംസാരിക്കാന്‍ അറിയാത്തതിനാല്‍ താന്‍ പറഞ്ഞത് പൊലീസിന് മനസ്സിലായില്ല: ജാമ്യാപേക്ഷയുമായി ലഹരി നിശാപാര്‍ടി നടന്നതുമായി ബന്ധപ്പെട്ടു പിടിയിലായ നടിയും മോഡലുമായ ബ്രിസ്റ്റി ബിശ്വാസ്


കോഴിക്കോട് സ്വദേശിയുമായി വിവാഹം ഉറപ്പിച്ചിരിക്കുകയാണ്, ജനുവരിയില്‍ ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് അറസ്റ്റിലായത് തുടങ്ങിയ കാര്യങ്ങളും ഹര്‍ജിയില്‍ പറയുന്നു.

9ാം പ്രതിയായ ഹര്‍ജിക്കാരി ഡിസംബര്‍ 21 മുതല്‍ റിമാന്‍ഡിലാണ്. ബ്രിസ്റ്റിയുടെ കയ്യില്‍ നിന്ന് 6.45 ഗ്രാം കഞ്ചാവു പിടികൂടിയെന്നാണു കേസ്. എന്നാല്‍ അത്രയും കഞ്ചാവ് താനും കൂട്ടുകാരും താമസിച്ചിരുന്ന കെട്ടിടത്തില്‍ നിന്ന് ആകെ പിടികൂടിയതാണെന്നു ഹര്‍ജിയില്‍ പറയുന്നു.

ഡിസംബര്‍ 19നാണു ബ്രിസ്റ്റിയും കൂട്ടുകാരും വാഗമണിലേക്കു വിനോദയാത്ര പോയത്. റിസോര്‍ടിലെ 3 കെട്ടിടങ്ങളില്‍ ഒന്നിലാണു താമസിച്ചതെന്നും അവിടുത്തെ ഡിജെ പാര്‍ടിയെക്കുറിച്ചോ മറ്റു താമസക്കാരെക്കുറിച്ചോ അറിവുണ്ടായിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

   
Keywords:  News, Kerala, State, Kochi, Actress, Entertainment, Marriage, High Court, Police, Malayalam, Case, Appeal, Actress applies for bail in Vagamon Drug party case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia