Anju Krishna | 'കാര്യമറിയാതെ പലരും ടാഗ് ചെയ്യുന്നു, ഇത് തമാശയല്ല'; ലഹരിവില്പന നടത്തിയതിന് പിടിയിലായ നാടക നടി താന്‍ അല്ലെന്ന് അഞ്ജു കൃഷ്ണ

 




കൊച്ചി: (www.kvartha.com) മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായത് താനല്ലെന്ന് വ്യക്തമാക്കി നടി അഞ്ജു കൃഷ്ണ അശോക്. പേരിലെ സാമ്യമാണ് എല്ലാറ്റിനും കാരണമെന്നും കാര്യമറിയാതെ പലരും സോഷ്യല്‍ മീഡിയയില്‍ തന്നെ ടാഗ് ചെയ്യുന്നുണ്ടെന്നും അഞ്ജു പറഞ്ഞു. 

എറണാകുളം തൃക്കാക്കരയില്‍ ലഹരിവില്പന നടത്തിയതിന് പിടിയിലായ നാടക നടി താന്‍ അല്ലെന്നാണ് താരം വ്യക്തമാക്കിയത്. ഇന്‍സ്റ്റഗ്രാമിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം. അറസ്റ്റിലായ നാടക നടിക്ക് അഞ്ജു കൃഷ്ണയുടെ പേരുമായി സാമ്യതകള്‍ വന്നതോടെ താരം സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്ക് ഇരയാവുകയായിരുന്നു.

കുറ്റക്കാരെ ടാഗ് ചെയ്യുന്നതിന് പകരം തന്നെ മാധ്യമങ്ങളടക്കം ടാഗ് ചെയ്യുകയാണ്. ഇത് തനിക്കും കുടുംബത്തിനും തമാശക്കാര്യമല്ലെന്നും ഇത്തരം ടാഗുകള്‍ നീക്കം ചെയ്ത് ആശയക്കുഴപ്പം ഒഴിവാക്കണമെന്നും അഞ്ജു ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അഞ്ജു കൃഷ്ണ താക്കീത് നല്‍കുന്നുണ്ട്. 

Anju Krishna | 'കാര്യമറിയാതെ പലരും ടാഗ് ചെയ്യുന്നു, ഇത് തമാശയല്ല'; ലഹരിവില്പന നടത്തിയതിന് പിടിയിലായ നാടക നടി താന്‍ അല്ലെന്ന് അഞ്ജു കൃഷ്ണ


ജിബു ജേക്കബ് സംവിധാനം ചെയ്ത ആദ്യരാത്രി എന്ന ചിത്രത്തിലൂടെയാണ് മോഡലും അഭിനേത്രിയുമായ അഞ്ജു കൃഷ്ണ അശോക് വെള്ളിത്തിരയില്‍ എത്തുന്നത്. പ്രതി പൂവന്‍കോഴി, കുഞ്ഞെല്‍ദോ, രമേശ് ആന്‍ഡ് സുമേഷ്, പുറത്തിറങ്ങാനിരിക്കുന്ന കായ്പ്പോള എന്നീ ചിത്രങ്ങളിലും അഞ്ജു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മോഡലിംഗ് രംഗത്ത് സജീവമായ ഇവര്‍ പല മാഗസീനുകളും കവര്‍ ഗേള്‍ ആയി എത്തിയിരുന്നു. 

Anju Krishna | 'കാര്യമറിയാതെ പലരും ടാഗ് ചെയ്യുന്നു, ഇത് തമാശയല്ല'; ലഹരിവില്പന നടത്തിയതിന് പിടിയിലായ നാടക നടി താന്‍ അല്ലെന്ന് അഞ്ജു കൃഷ്ണ


ചൊവ്വാഴ്ചയാണ് എം ഡി എം എയുമായി അഞ്ജു കൃഷ്ണ എന്ന നാടക നടി പിടിയിലാകുന്നത്. സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള യോദ്ധാവ് സ്‌ക്വാഡിന്റെ പരിശോധനയിലായിരുന്നു അറസ്റ്റ്. 
കാമുകനായ ശമീറിനൊപ്പം ഉണ്ണിച്ചിറ തോപ്പില്‍ ജങ്ഷനിലെ കെട്ടിടത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്. 56 ഗ്രാം എംഡിഎംഎ ആണ് ഇവരുടെ ഫ്ലാറ്റില്‍ നിന്നും പൊലീസ് കണ്ടെടുത്തത്. 


Keywords:  News, Kerala, State, Kochi, Actress, Entertainment, Case, Social-Media, instagram, Top-Headlines, Actress Anju Krishna Ashok's instagram post about social media tagging wrong case 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia