സുശാന്ത് സിങ് രജ്പുതിനൊപ്പം ഛിച്ചോരെ സിനിമയില്‍ അഭിനയിച്ച നടി അഭിലാഷാ പാടീല്‍ അന്തരിച്ചു
May 6, 2021, 16:53 IST
മുംബൈ: (www.kvartha.com 06.05.2021) സുശാന്ത് സിങ് രജ്പുതിനൊപ്പം ഛിച്ചോരെ സിനിമയില്‍ അഭിനയിച്ച നടി അഭിലാഷാ പാടീല്‍ അന്തരിച്ചു. 40 വയസായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു.
ബോളിവുഡില്‍ അന്തരിച്ച നടന്‍ സുശാന്ത് സിങ് രജ്പുതിനൊപ്പം അഭിനയിച്ച ഛിച്ചോരെ അടക്കം ഏതാനും ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. മറാത്തി, ഭോജ്പുരി ചിത്രങ്ങളിലൂടെയാണ് സിനിമകളില്‍ ശ്രദ്ധനേടിയത്. 2015ല്‍ ഭോജ്പുരി സൂപെര്‍സ്റ്റാര്‍ രവി കിഷനൊപ്പവും അഭിനയിച്ചിരുന്നു.
ബദരീനാഥ് കി ദുല്‍ഹാനിയ, ഗുഡ് ന്യൂസ്, ഛിച്ചോരെ തുടങ്ങിയ ബോളിവുഡ് സിനിമകളിലും, മറാത്തി സിനിമകളായ തുജാ മഞ്ജ അറേഞ്ച് മാര്യേജ്, ബെയ്കോ ദേത കാ ബെയ്കോ, പിപ്സി, തുടങ്ങിയവയിലും അഭിനയിച്ചിട്ടുണ്ട്.
നിരവധി മറാത്തി അഭിനേതാക്കളും അഭിലാഷയുടെ സുഹൃത്തുക്കളും സോഷ്യല്‍ മീഡിയയില്‍ അഭിലാഷയുടെ മരണത്തില്‍ ദു:ഖം പ്രകടിപ്പിച്ചു.
Too early, Abhilasha .. RIP🙏🏻 https://t.co/l3W4wpDS2V
— Shashank Udapurkar (@SUdapurkar) May 6, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.