നടി അൻസിബ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി നടൻ ടിനി ടോം

 
 Malayalam actor Tini Tom

Photo Credit: Facebook/ Tiny Tom

ADVERTISEMENT

● എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്
● 'ദൈവത്തിന് സത്യം അറിയാം' എന്ന് ടിനി ടോം സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു
● കടവന്ത്ര പൊലീസാണ് താരത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്
● അൻസിബയുടെ പരാതിയിൽ കോടതിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്
● സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയമായി അധിക്ഷേപിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്

കൊച്ചി: (KVARTHA) നടി അൻസിബ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് നടൻ ടിനി ടോം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ടിനി ടോമിന് മുൻകൂർ ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചതിന് പിന്നാലെ ദൈവത്തിന് സത്യം അറിയാമെന്നും ദൈവം നമുക്ക് വേണ്ടി പോരാടുമെന്നും താരം സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.

Aster mims 04/11/2022

കൃപാസനം വിശ്വാസി

'ദൈവത്തിന് സത്യം അറിയാം അവിടുന്ന് നമുക്കുവേണ്ടി പോരാടും. ആവേ മരിയ. കൃപാസനം വിശ്വാസി' എന്ന കുറിപ്പോടെ മാതാവിൻ്റെ രൂപത്തിൽ തൊട്ടുനിൽക്കുന്ന ഫോട്ടോയാണ് ടിനി ടോം പങ്കുവെച്ചത്. കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ടിനി ടോമിനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയമായി അധിക്ഷേപിക്കൽ തുടങ്ങിയ വകുപ്പുകളിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൻ്റെ പശ്ചാത്തലത്തിൽ പൊലീസിൻ്റെ ചോദ്യം ചെയ്യലുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്ന സാഹചര്യത്തിലാണ് താരം മുൻകൂർ ജാമ്യം തേടിയത്.

പരാതി നൽകിയത് കോടതിയിൽ

അൻസിബ ഹസൻ ആദ്യം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. തുടർന്നാണ് നടി കോടതിയെ സമീപിച്ചത്. ജിഹാദിയെന്ന് വിളിച്ചു, മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചു, അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞു പരത്തി തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് ടിനിക്കെതിരെ അൻസിബ ഉന്നയിച്ചിരിക്കുന്നത്. 

തുടർന്ന് കോടതിയുടെ നിർദേശപ്രകാരമാണ് അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ തീരുമാനിച്ചത്. ജൂൺ 30 ചൊവ്വാഴ്ചയാണ് അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ എറണാകുളം ജില്ല സെഷൻസ് കോടതി നിർദേശം നൽകിയത്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും പങ്കുവെക്കുക. പുതിയ അപ്ഡേറ്റുകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: Actor Tini Tom gets anticipatory bail in case filed by Ansiba.

#TiniTom #AnsibaHassan #KeralaPolice #KochiNews #MalayalamCinema #KeralaNews #CourtVerdict #AmmuNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia