വിദ്യാര്‍ത്ഥിനികളുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം: നടന് ശ്രീജിത്ത് രവി അറസ്റ്റില്‍
Sep 2, 2016, 12:07 IST
ADVERTISEMENT
പാലക്കാട്: (www.kvartha.com 02.09.2016) സ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചെന്ന പരാതിയില്‍ നടന് ശ്രീജിത് രവിയെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ സ്വകാര്യ സ്കൂളിലെ പ്രിന്‍സിപ്പാള്‍ നല്കിയ പരാതിയിലാണ് നടപടി.
പാലക്കാട് പത്തിരിപ്പാലയിലുള്ള സ്കൂളിന് മുന്നില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. തന്റെ കാറിലെത്തിയ നടന് കാറിലിരുന്ന് വിദ്യാര്‍ഥിനികളുടെ നേര്‍ക്ക് സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു എന്നാണ് പ്രിന്‍സിപ്പള്‍ നല്കിയ പരാതി. നടന് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നു.
ശ്രീജിത്ത് രവിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. കൊല്ലങ്കോട്ടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് ശ്രീജിത് രവിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
Keywords: Palakkad, Kerala, Arrested, Police, Principal, Complaint, Girl students, Actor, Malayalam, Entertainment, Nudity in front of the student, Actor Sreejith Ravi arrested.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.