വിദ്യാര്‍ത്ഥിനികളുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം: നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍

 


പാലക്കാട്: (www.kvartha.com 02.09.2016) സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചെന്ന പരാതിയില്‍ നടന്‍ ശ്രീജിത് രവിയെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനില്‍ സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ നല്‍കിയ പരാതിയിലാണ് നടപടി.

വിദ്യാര്‍ത്ഥിനികളുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം: നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍പാലക്കാട് പത്തിരിപ്പാലയിലുള്ള സ്‌കൂളിന് മുന്നില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. തന്റെ കാറിലെത്തിയ നടന്‍ കാറിലിരുന്ന് വിദ്യാര്‍ഥിനികളുടെ നേര്‍ക്ക് സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു എന്നാണ് പ്രിന്‍സിപ്പള്‍ നല്‍കിയ പരാതി. നടന്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നു.

ശ്രീജിത്ത് രവിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. കൊല്ലങ്കോട്ടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് ശ്രീജിത് രവിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

Keywords: Palakkad, Kerala, Arrested, Police, Principal, Complaint, Girl students, Actor, Malayalam, Entertainment, Nudity in front of the student, Actor Sreejith Ravi  arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia