Sudarshana's Choroonu | ഗുരുവായൂരില്‍ കണ്ണന്റെ മുന്നില്‍വച്ച് സുദര്‍ശനയ്ക്ക് ചോറൂണ്‍; സന്തോഷം പങ്കുവച്ച് അര്‍ജുന്‍ സോമശേഖര്‍
May 8, 2022, 15:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) 2019 ഫെബ്രുവരിയിലായിരുന്നു സമൂഹ മാധ്യമങ്ങളിലെ താരദമ്പതികളായ സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖരും തമ്മിലുളള വിവാഹം നടന്നത്. താര കല്യാണിന്റെ മകളായ സൗഭാഗ്യ നല്ലൊരു നര്‍ത്തകി കൂടിയാണ്. കൂടാതെ ടെലിവിഷന്‍ ഷോകളിലും മറ്റുമായി സജീവമാണ് ഇരുവരും.
സൗഭാഗ്യയ്ക്കും നടന്‍ അര്‍ജുന്‍ സോമശേഖരനും പെണ്‍കുട്ടി ജനിച്ച വിവരം താരാ കല്യാണ്‍ ആണ് അറിയിച്ചത്. ഒരു അമ്മയും കുഞ്ഞും ചേര്‍ന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് താര താന്‍ അമ്മൂമ്മയായ സന്തോഷം അറിയിച്ചത്. നവംബര്‍ 29 നാണ് സൗഭാഗ്യയ്ക്ക് മകള്‍ ജനിച്ചത്.
ജീവിതത്തിലേക്ക് മകള്‍ സുദര്‍ശന കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ഇരുവരും. സുദര്‍ശന എന്ന് മകള്‍ക്ക് പേര് നല്‍കിയതടക്കം പ്രസവത്തിന് മുമ്പും ശേഷവുമുള്ള വിശേഷങ്ങള്‍ ഇരുവരും ആരാധകരോടായി പങ്കുവയ്ക്കാറുണ്ട്. മകളുടെ നൂലുക്കെട്ട് ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും അടുത്തിടെ സൗഭാഗ്യ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ, മകളുടെ ചോറൂണ്‍ ദിവസത്തെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ. ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വച്ചായിരുന്നു ചോറൂണ്‍ നടന്നത്. സൗഭാഗ്യയുടെയും ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖറിന്റെയും അടുത്ത ബന്ധുക്കള്‍ ചോറൂണ് ചടങ്ങില്‍ പങ്കെടുത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

