ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ അന്തരിച്ചു

 




മുംബൈ: (www.kvartha.com 09.02.2021) ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. സഹോദരഭാര്യ നീതു കപൂറാണ് വിവരം അറിയിച്ചത്. പ്രശസ്ത നടന്‍ ഋഷി കപൂറിന്റെയും രണ്‍ധീര്‍ കപൂറിന്റെയും സഹോദരനാണ്. 

രാം തേരി ഗംഗാ മെയ്ലി എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു, മേരാ സാഥി, ഹം തു ചലേ പര്‍ദേസ്, ആസ്മാന്‍ തുടങ്ങിയവയും രാജീവ് കപൂര്‍ അഭിനയിച്ച സിനിമകളാണ്. നടന്‍ എന്നതിനൊപ്പം സംവിധായകന്‍, നിര്‍മ്മാതാവ്, എഡിറ്റര്‍ എന്ന നിലയിലും രാജീവ് കപൂര്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ അന്തരിച്ചു


Keywords:  News, National, India, Mumbai, Bollywood, Actor, Cine Actor, Entertainment, Death, Actor Rajiv Kapoor Dies At 58
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia